1980 ളിലെ തുടർച്ചയായുള്ള പരാജയങ്ങൾ കാരണം സിനിമ ജീവിതം അവസാനിച്ചു എന്ന് മാധ്യമങ്ങൾ കഥയെഴുതിയ നടൻ. പിന്നീട് 48 വർഷത്തെ സിനിമ ജീവിതം പൂർത്തിയാക്കി ദ ഫേസ് ഓഫ് ഇന്ത്യൻ എന്നറിയപ്പെടാൻ തുടങ്ങിയ മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി.അഭിനയത്തോട് ഇത്രയും ആര്‍ത്തിയുള്ള ഒരു നടന് മലയാളത്തില്‍ വേറെയുണ്ടോ എന്നത് സംശയമാണ്. പ്രായം കൂടും തോറും ഗ്ലാമര്‍ കൂടിക്കൂടി വരുന്ന ഒരു അതുല്യപ്രതിഭ. അനുഭവങ്ങൾ പാളിച്ചകൾ എന്ന മലയാള സിനിമയിലെ ഒരു കടത്തുകാരൻ ആയി മമ്മൂട്ടി തന്റെ സിനിമ ജീവിതം ആരംഭിച്ചു. എന്നാൽ കെ ജി ജോർജ് സംവിധാനം ചെയ്ത മേള എന്ന ചിത്രയ്ത്തിലൂടെയാണ് മമ്മൂട്ടി സിനിമ രംഗത്ത് ശ്രദ്ധേയനാകുന്നത്.അഞ്ച് പതിറ്റാണ്ടുകള്‍ മലയാള സിനിമയില്‍ നാനൂറില്‍ അധികം സിനിമകളില്‍ അഭിനയിച്ച് കഴിഞ്ഞ മമ്മൂട്ടി ഇന്നും അഭിനയത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ല.
മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായിരുന്നു ഭീഷ്മപർവ്വം. ഇത് ബോക്സ് ഓഫീസിൽ വൻവിജയം തന്നെ കൈവരിച്ചു. ഏതൊരു കഥാപാത്രത്തിലേക്കും മാറാവുന്ന നടനായി മമ്മൂട്ടി മാറി. മമ്മൂട്ടിയെ പോലെ തന്നെ മകനും ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട താരമാണ്. 2012 പുറത്തിറങ്ങിയ സെക്കൻഡ് ഷോ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ മലയാള സിനിമയിൽ അരങ്ങേറുന്നത്. എന്നാൽ ഉസ്താദ് ഹോട്ടൽ പുറത്തിറങ്ങിയതോടെ മലയാള സിനിമാപ്രേക്ഷകരുടെ മൊത്തം കിസ്മത് പിടിച്ചടക്കി.
ഷൂട്ടിംഗ് തിരക്കുകളില്‍ നിന്ന് ഇടവേള എടുത്തുകൊണ്ട് അപ്പനും മോനും കുടുംബസമേതം ലണ്ടനിലേക്ക് ട്രിപ്പ് പോയിരിക്കുന്നാ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുകയാണ്.സ്റ്റൈലിന്റെ കാര്യത്തില്‍ ഇപ്പോഴും ഇരുവരും തമ്മില്‍ മത്സരിക്കുകയാണ്. ലുക്കിന്റെ കാര്യത്തില്‍ യുവനടന്മാരെ പോലും വെല്ലും മമ്മൂട്ടി. മമ്മൂട്ടിയും ഭാര്യയും മകനായ ദുല്‍ഖറും ദുല്‍ഖറിന്റെ ഭാര്യ അമലയും മകള്‍ മറിയം എന്നിവരാണ് ലണ്ടനില്‍ അവധി ആഘോഷിക്കാനായി പോയിരിക്കുന്നത്. ഇരുവരും ലണ്ടന്‍ യാത്രയിലെ ചിത്രങ്ങളാണ് പുറത്തു വീട്ടിരിക്കുന്നത്.ഇത് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. വരും ദിവസം കൂടുതല്‍ ഫോട്ടോസ് വരുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. സ്റ്റൈലിന്റെ കാര്യത്തില്‍ മമ്മൂക്കയെ തോല്‍പ്പിക്കാന്‍ ആര്‍ക്കും ആവില്ല എന്നാണ് ആരാധകര്‍ ചിത്രങ്ങള്‍ കണ്ടിട്ട് പറഞ്ഞിരിക്കുന്നത്.