ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നടൻ വിക്രമിനെ കഴിഞ്ഞ ദിവസം ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്. ഇത്തരത്തിലൊരു വാർത്ത വന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉള്‍പ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നത്. ഗെറ്റ് വെല്‍ സൂണ്‍ ചിയാന്‍’ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങ് ആയിരുന്നു.
എന്നാല്‍ മകൻ ധ്രുവ് വിക്രം തന്റെ സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെ പ്രതികരിക്കുകയുണ്ടായി.വൈറല്‍ പനിയെ തുടര്‍ന്നാണ് അച്ഛനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നും, ഇപ്പോൾ ആരോഗ്യ നില തൃപ്തികരമാണെന്നും.
ഇപ്പോളിതാ, ആരാധകര്‍ക്ക് നന്ദി അറിയിച്ച് വിക്രം തന്നെ രംഗത്ത് എത്തിയിരിക്കുകയാണ്. താരം തന്റെ സമൂഹമാധ്യമങ്ങളിൽ ആരാധകർക്ക് നന്ദി അറിയിക്കുന്നു വീഡിയോ പങ്കുവെച്ചിരിക്കുകയാണ്.ആശുപത്രി വിട്ട ശേഷമാണ് ഇത്തരമൊരു വീഡിയോ ഇട്ടിരിക്കുന്നത്.
ഞാൻ ഏറെ സന്തോഷത്തിലാണ് എന്നും,നിങ്ങളുടെ സ്നേഹവും പ്രാര്‍ത്ഥനയും ഒക്കെ എനിക്ക് ലഭിച്ചു എന്നും എന്നോടൊപ്പം നിന്നതിനും എനിക്ക് വേണ്ടി നിങ്ങള്‍ ചെയ്ത എല്ലാ കാര്യങ്ങള്‍ക്കും പ്രത്യേകമായ നന്ദി ഞാൻ അറിയിക്കുന്നു എന്നും , വിക്രം പറഞ്ഞു. വിക്രത്തിന്റെ വീഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. ആരാധകരെല്ലാം തന്നെ വീഡിയോ കണ്ടതിനു ശേഷം ഏറെ സന്തോഷത്തിലാണ്.