രാജീവ് രവിയുടെ സംവിധാനത്തിൽ 2013 ൽ പുറത്തിറങ്ങിയ ചിത്രമാണ് അന്നയും റസൂലും. ചിത്രത്തിൽ ഫഹദ് ഫാസിലിന്റെ നായികയായി എത്തിയാണ് ആൻഡ്രിയ ജെർമിയ മലയാളി പ്രേക്ഷകർക്ക് പരിചിതയാവുന്നത്. അന്നയും റസൂലും എന്ന ചിത്രത്തിലെ ആൻഡ്രിയയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നായിരുന്നു. ചലച്ചിത്ര നടി എന്ന നിലയിൽ മാത്രമല്ല പിന്നണി ഗായിക, മോഡൽ എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ച താരമാണ് ആൻഡ്രിയ ജെർമിയ. സ്കൂൾ പഠനകാലം മുതലേ ക്ലാസിക്കൽ പിയാനോ പ്രാക്ടീസ് ചെയ്തു തുടങ്ങിയ താരം കോളേജ് കാലത്ത് നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. പിന്നണി ഗാന രംഗത്തിലൂടെ സിനിമ മേഖലിയിലേക്കെത്തിയ ആൻഡ്രിയ വൈകാതെ തന്നെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന നടിയായി മാറി.
ധനുഷ് നായകനായെത്തിയ വട ചെന്നൈ എന്ന ചിത്രത്തിൽ ആൻഡ്രിയ അവതരിപ്പിച്ച കഥാപാത്രവും വളരെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. വെട്രിമാരൻ സംവിധാനം ചെയ്ത വട ചെന്നൈയിൽ, സംവിധായകനും നടനുമായ അമീറിന്റെ ഭാര്യയായ ചന്ദ്ര എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ചിത്രത്തിൽ നിരവധി കിടപ്പറ രംഗങ്ങൾ ഉണ്ടായിരുന്നു.
എന്നാൽ, വട ചെന്നൈക്ക് ശേഷം തന്നെ തേടിയെത്തുന്ന കഥാപാത്രങ്ങൾ എല്ലാം ഇന്റിമസി സീനുകൾ ഉള്ളവയാണെന്നാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്. അത്തരം രംഗങ്ങൾ ചെയ്തു മടുത്തു എന്നും ഇനി അത്തരം കഥാപാത്രങ്ങളെ അവതരിപ്പിക്കില്ല എന്നും താരം വ്യക്തമാക്കിയിട്ടുണ്ട്. ഒരു തമിഴ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ആൻഡ്രിയ ഇക്കാര്യം തുറന്നു പറഞ്ഞത്. അടുത്തിടെ ആൻഡ്രിയ പങ്കുവെച്ച ടോപ് ലെസ് ഫോട്ടോ ഷൂട്ട് വൈറൽ ആയിരുന്നു. വണ്ടർ വുമൺ ആയും മത്സ്യ കന്യക ആയും ഒക്കെയാണ് ആൻഡ്രിയ ക്യാമറയ്ക്കു മുന്നിൽ എത്തിയത്. ഇതിനെ തുടർന്ന് താരത്തെ അഭിനന്ദിച്ചും വിമർശിച്ചും നിരവധി ആളുകൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.