മലയാള സിനിമമേഖലയിൽ തന്റെതായ കയ്യൊപ്പ് ചാർത്തിയ തരമാണ് ആഹാന കൃഷ്ണ.രാജീവ് രവി സംവിധാനം ചെയ്ത ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ ആയിരുന്നു തരാം സിനിമ ലോകത്തേക്ക് കടന്നുവരുന്നത്. മലയാള ചലച്ചിത്ര അഭിനേതാവ് കൃഷ്ണകുമാറിന്റെ നാല് പെൺമക്കളിൽ ഏറ്റവും മൂത്ത മകളാണ് ആഹാന. എന്നിരുന്നാലും ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ആഹാന മലയാളി പ്രേഷക മനസ്സിൽ ഒരിടം തേടിയത്.
പിന്നീട് ടോവിനോയുടെ നായിക വേഷമിട്ട് ലൂക്ക എന്ന ചിത്രത്തിലൂടെ നിരവധി ആരാധകരെ സ്വന്തമാക്കാൻ അഹാനക്ക് കഴിഞ്ഞു.
ആഹാനയും കുടുംബവും സാമൂഹ്യ മാധ്യമങ്ങളിൽ സജീവമാണ്.അതുകൊണ്ട് തന്നെ താരത്തിനും കുടുംബത്തിനും സൈബർ വിമർശനങ്ങളും ഏറെയാണ്. യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന ആഹാന ഈയിടെ മാലിദ്വീപിൽ നിന്നുള്ള തന്റെ ബൈക്കിനി ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചിരുന്നു.ഇത് ഏറെ വിമർശനങ്ങൾക്ക് വഴി തെളിയിക്കുകയുണ്ടായി.
ഇപ്പോഴിതാ മറ്റൊരു വൈറൽ വീഡിയോയുമായി തരാം എത്തിയിരിക്കുകയാണ്.തന്റെ സിഷ്യൽ മീഡിയയിൽ വൈ ചലഞ്ച് വീഡിയോയുമായിട്ടാണ് എത്തിയിരിക്കുന്നത്.നിരവധി പേരാണ് താരത്തിന്റെ വീഡിയോയ്ക്ക് കമന്റുമായി എത്തിയിരിക്കുന്നത് .നടി കനിഹയും ഈ സെയിം ചലഞ്ച് ചെയ്തിട്ടുണ്ടായിരുന്നു.