സമൂഹത്തിന് എന്ത് സന്ദേശമാണ് നൽകേണ്ടത് എന്ന് അതിന്റെ നേതൃത്വത്തിൽ ഇരിക്കുന്നവരാണ് തീരുമാനിക്കേണ്ടതെന്നും,വിജയ് ബാബുവിനെ യോഗത്തിൽ പങ്കെടുപ്പിച്ചത് തെറ്റായ സാംദേശമാണ് നൽകുന്നതെന്നും നടൻ ഹരീഷ് പേരടി.താരസംഘടന ‘അമ്മ’യില്‍ നിന്ന് താന്‍ രാജിവച്ചത് ശരിയെന്ന് തെളിഞ്ഞുവെന്ന് തരാം മാധ്യമങ്ങളോട് പറഞ്ഞു .രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് താരരംഘടനയായ അമ്മയില്‍ നിന്ന് രാജി വെക്കാനുള്ള സന്നദ്ധതയറിയിച്ച് നടൻ ഹരീഷ് പേരടി രംഗത്തെത്തിയത്.രാജി കത്ത് നൽകിയെങ്കിലും സംഘടനയുടെ പ്രസിഡന്റോ സെക്രെട്ടറിയോ തന്നെ വിളിച്ചില്ലെന്നും എന്നാൽ നടൻ സുരേഷ് ഗോപിയുടെ കാൾ തനിക്ക് ഉണ്ടായിരുന്നു എന്നും ഹരീഷ് പേരടി പറഞ്ഞു.
എന്നാൽ താരം തന്റെ ഫേസ്ബുക് പേജിൽ ഇട്ട ഒരു പോസ്റ്റ് ആണ് ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറൽ ആകുന്നത്.അമ്മയുടെ പ്രസിഡന്റായ മോഹന്‍ലാലിനെതിരെയും ഹരീഷ് പേരടി വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇതൊന്നും ഇവര്‍ തമ്മിലുള്ള വ്യക്തിബന്ധത്തെ ബാധിച്ചില്ല എന്ന് പറയുകയാണ് ഹരീഷ് പേരിടി.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം:-എത്ര നമ്മൾ കൂടെ നിന്നാലും ചില അഭിപ്രായ വിത്യാസങ്ങൾ പ്രകടിപ്പിച്ചാൽ മാറ്റി നിർത്താൻ കാരണങ്ങൾ കണ്ടെത്തുന്ന ഈ കാലത്ത്..അഭിപ്രായ വിത്യാസങ്ങൾ ഒരു വ്യക്തിയുടെ സ്വാതന്ത്ര്യവും രാഷ്ട്രിയവുമാണെന്ന പൂർണ്ണമായ തിരിച്ചറിവോടെ വീണ്ടും ചേർത്തുനിർത്തുമ്പോൾ ലാലേട്ടൻ യഥാർത്ഥ വിസ്മയമാകുന്നു…അഭിനയത്തിൽ മാത്രമല്ല..മനുഷ്യത്വത്തിലും…തട്ടിയും ഉരുമ്മിയും ഞങ്ങൾ ഇനിയും മുന്നോട്ടുപോകും..ഓളവും തീരവും പോലെ …