ഹാപ്പി അവേഴ്സ് എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ആഷിഖ് ഉസ്മാന്, ഷൈജു ഖാലിദ്, സമീര്‍ താഹിര്‍ എന്നിവര്‍ ചേർന്ന് നിര്‍മ്മിച്ച്,ഷര്‍ഫു, സുഹാസ്, അര്ജുന് ലാല്‍ എന്നിവര്‍ എഴുതി,വിനീത് കുമാര്‍ സംവിധാനം ചെയ്ത മലയാളചലച്ചിത്രമാണ് ഡിയർ ഫ്രണ്ട്.
ജൂണ്‍ 10 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ജൂലൈ 10 ന് നെറ്റ്ഫ്ലിക്സില്‍ സ്ട്രീമിംഗ് ആരംഭിക്കും.
ടൊവിനോ തോമസ്, ദര്‍ശന രാജേന്ദ്രന് എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സഞ്ജന നടരാജന്, അര്ജുന് ലാല്‍, ബേസില്‍ ജോസഫ്, അര്ജുന് രാധാകൃഷ്ണന് എന്നിവരും ചിത്രത്തിലുണ്ട്. ജസ്റ്റിന് വര്‍ഗീസാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്. ഷൈജു ഖാലിദ് ഛായാഗ്രഹണവും ദീപു ജോസഫ് എഡിറ്റിംഗും നിര്‍വഹിക്കുന്നു.