ഇന്ത്യയുടെ അഭിമാനങ്ങളാണ് സുസ്മിത സെന്നും ഐശ്വര്യ റായിയും. ഇന്ത്യയിലേക്ക് ആദ്യമായി മിസ് യൂണിവേഴ്സ് കിരീടം എത്തിച്ച താരമാണ് സുസ്മിത സെൻ. ഇതിനു മുൻപും പിൻപും നിരവധി അംഗീകാരങ്ങളും സുസ്മിത സെൻ നേടിയിട്ടുണ്ട്. സുസ്മിതയെ പോലെ തന്നെ സൗന്ദര്യ റാണി പട്ടം നേടിയ മറ്റൊരാളാണ് ഐശ്വര്യ റായി. വിശ്വസുന്ദരി പട്ടം ആണ് സുസ്മിത സെൻ നേടിയത്. ഐശ്വര്യ റായി ആവട്ടെ വിശ്വസുന്ദരി പട്ടത്തിന് തൊട്ടുതാഴെയുള്ള ലോക സുന്ദരിപ്പട്ടമാണ് നേടിയത്. സൗന്ദര്യ റാണി മത്സരത്തെ ഇന്ത്യയിൽ പ്രസിദ്ധമാക്കിയ ഇരുവരും പിന്നീട് നിരവധിയായ മൾട്ടി നാഷണൽ കമ്പനികളുടെ മോഡലുകളായി തിളങ്ങി. സുസ്മിതയുടെയും ഐശ്വര്യയുടെയും വഴിയേ ആണ് പിന്നീട് പ്രിയങ്ക ചോപ്ര ഉൾപ്പെടെ ഉള്ളവർ സഞ്ചരിച്ചത്. സുസ്മിതയ്ക്ക് ശേഷം ഈ വര്‍ഷം ഹര്‍നാസ് സന്ധുവാണ് വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തിച്ചത്. ഇരുപതോളം വർഷങ്ങൾക്ക് ശേഷമാണ് ശേഷമാണ് ഹര്‍നാസ് സന്ധുവിലൂടെ വിശ്വസുന്ദരിപ്പട്ടം ഇന്ത്യയിലെത്തുന്നത്.
ഇന്ത്യയിലെ വിശ്വസുന്ദരിമാരായ സുസ്മിതയെയും ഐശ്വര്യയെയും കുറിച്ച് മുൻപേ തന്നെ നിരവധി ഗോസിപ്പുകൾ സജീവമാണ്. സുസ്മിത സെൻ ആണ് വിശ്വസുന്ദരി കീരിടം നേടിയതെങ്കിലും അന്ന് ബോളിവുഡിലുള്‍പ്പെടെ കൂടുതല്‍ ജനപ്രീതി നേടിയത് ഐശ്വര്യ റായിയായിരുന്നു. അടുത്തിടെ ഐശ്വര്യയുമായുള്ള താരതമ്യത്തിന്റെ പേരില്‍ തനിക്ക് നേരിടേണ്ടി വന്ന ഒരു ദുരനുഭവത്തെക്കുറിച്ച് സുസ്മിത സെൻ തുറന്നു പറഞ്ഞിരുന്നു.
മിസ് ഇന്ത്യയിൽ ഐശ്വര്യ റായിയെ തോൽപ്പിച്ചാണ് സുസ്മിത മിസ് യൂണിവേഴ്സ് മത്സരത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ, മത്സരത്തിന് പോകാൻ തയ്യാറാകവേ സുസ്മിതയുടെ പാസ്പോർട്ട് നഷ്ടപ്പെട്ടുപോയി. ഇക്കാര്യം സംഘാടകരെ അറിയിച്ചപ്പോൾ, എങ്കിൽ മിസ് യൂണിവേഴ്സ് മത്സരത്തിന് ഐശ്വര്യ റായിയെ അയക്കാം എന്നാണത്രെ അവർ പ്രതികരിച്ചത്. സുസ്മിതയെ മിസ് വേൾഡ് മത്സരത്തിന് അയക്കാമെന്നും പറഞ്ഞു. ഇത് കേട്ട താൻ വല്ലാതെ ക്ഷോഭിച്ചു എന്നും സുസ്മിത സെൻ വെളിപ്പെടുത്തി. ശേഷം, സുസ്മിതയുടെ അച്ഛന്റെ സ്വാധീനം ഉപയോഗിച്ചാണ് അവർ വിദേശ യാത്ര നടത്തുകയും മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തത്.