സഞ്ജയ് ലീല ബന്‍സാലിയൊരുക്കിയ രാം ലീലയുടെ ചിത്രീകരണത്തിനിടെയാണ് രണ്‍വീറും ദീപികയും പ്രണയത്തിലാകുന്നത്. അതു കഴിഞ്ഞു നിരവധി സിനിമകളിൽ താരങ്ങൾ ഒരുമിച്ച് അഭിനയിച്ചു. അങ്ങനെ 2018 നവംബര്‍ 15 ന് ഇരുവരും വിവാഹിതരാവുകയായിരുന്നു. ഇറ്റലിയില്‍ വച്ചായിരുന്നു വിവാഹം.ബോളിവുഡിലെ സൂപ്പര്‍ താരജോഡിയാണ് ഇരുവരും. വെള്ളിത്തിരയില്‍ മിന്നും പ്രകടനങ്ങളിലൂടെ കയ്യടി നേടുന്ന രണ്‍വീറും ദീപികയും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്. സോഷ്യല്‍ മീഡിയ പോസ്റ്റുകളിലൂടേയും കമന്റുകളും എല്ലാം തന്നെ ഇരുകൈകളൊടെയും ആരാധകർ ഏറ്റുവാങ്ങിയിരുന്നു.ഇവര്‍ക്കിടയിലെ പ്രണയം ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയയെ അസൂയപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇപ്പോഴിതാ തങ്ങളുടെ വിവാഹത്തേക്കുറിച്ചും ആദ്യരാത്രിയേക്കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് രൺബീർ . കോഫി വിത്ത് കരണ്‍ സീസണ് 7 ന്റെ ആദ്യത്തെ എപ്പിസോഡില്‍ അതിഥിയായി എത്തിയത് ആലിയയും രണ്‍വീറും ആയിരുന്നു. പരിപാടിക്കിടെ കല്യാണവുമായി ബന്ധപ്പെട്ടൊരു മിത്ത് തകര്‍ക്കാന്‍ കരണ്‍ ജോഹര്‍ ആവശ്യപ്പെട്ടു.ആദ്യരാത്രി എന്നായിരുന്നു ആലിയ നല്കിയ മറുപടി. ആദ്യരാത്രി എന്ന ഒന്നില്ലെന്നും അന്ന് തികച്ചും ക്ഷീണിതരായിരിക്കുമെന്നുമായിരുന്നു ആലിയ പറഞ്ഞ മറുപടി.എന്നാല്‍ ഇക്കാര്യത്തില്‍ ഇങ്ങനെ ഒരു അഭിപ്രായമായിരുന്നില്ല രണ്വീറിനുണ്ടായിരുന്നത്. തങ്ങള്‍ ആദ്യ രാത്രിയില്‍ തന്നെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും താന്‍ ക്ഷീണിതനായിരുന്നില്ലെന്നും രണ്‍വീര്‍ പറഞ്ഞു.
”ഞാന്‍ ഫുള്‍ ഓണായിരുന്നു. വാനിറ്റി വാനില്‍ വച്ചും ബന്ധപ്പെട്ടു. ഇതിലൊരു റിസ്കുണ്ടായിരുന്നു. അതാണ് കൂടുതല്‍ ആവേശകരമാക്കുന്നത്. എനിക്ക് വ്യത്യസ്തമായ തരത്തിലുള്ള ലൈംഗിക ബന്ധത്തിനായി വ്യത്യസ്തമായ പ്ലേ ലിസ്റ്റുമുണ്ട്. പാഷനേറ്റ്, ലവിംഗ്, പിന്നെ ഡേര്‍ട്ടി സെക്സ് അങ്ങനെ ഓരോന്നിനും വ്യത്യസ്തമായ പ്ലേ ലിസ്റ്റുണ്ട്” എന്നാണ് രണ്‍വീര്‍ പറയുന്നത്. വിവാഹ ദിവസത്തെ ചടങ്ങുകള്‍ക്ക് ശേഷം തങ്ങള്‍ ക്ഷീണിതരായിരുന്നില്ലെന്നും രണ്‍വീര്‍ പറയുന്നുണ്ട്. ”അവള് എന്റെ അടിപൊളി ഭാര്യയാണ്. ഒരുപാട് കാരണങ്ങളാല്‍ ഞാന്‍ ആരാധിക്കുന്ന വ്യക്തി. അവളെ കൂടുതല്‍ അറിയുന്തോറും കൂടുതല്‍ പ്രണയത്തിലാവുകയാണ് ഞാന്‍” എന്നായിരുന്നു താരം പറഞ്ഞത്.