2016 ൽ ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെ തന്റെ കരിയർ തുടങ്ങിയ സംവിധായകനാണ് ഒമർ അബ്ദുൾ വഹാബ് എന്ന ഒമർ ലുലു. യുവാക്കൾ ഏറ്റെടുത്ത് ആഘോഷമാക്കിയ ചിത്രമായിരുന്നു ഹാപ്പി വെഡിങ്. സിജു വിൽ‌സൺ, ഷറഫുദീൻ, സൗബിൻ ഷാഹിർ എന്നിവരായിരുന്നു ഹാപ്പി വെഡിങ്ൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഹാപ്പി വെഡിങ്ന് ശേഷം തൊട്ടടുത്ത വർഷം തന്നെ ചങ്ക്സ് എന്ന സിനിമയുമായി ഒമർ ലുലു എത്തി. തുടന്ന് ഒരു അഡാർ ലവ്, ധമാക്ക എന്നീ സിനിമകളും ഒമർ ലുലുവിന്റേതായി പുറത്തു വന്നു. യുവാക്കളെ ലക്ഷ്യം വെച്ച് ട്രെൻഡ് സെറ്ററുകൾ ഉണ്ടാക്കുന്ന സംവിധായകനാണ് ഒമർ ലുലു. എന്നാൽ നിരവധി വിമർശനങ്ങൾക്കും ട്രോളുകൾക്കും ഒമർ ലുലുവും അദ്ദേഹത്തിന്റെ സിനിമകളും കാരണമാവാറുമുണ്ട്.

ബാബു ആന്റണിയെ നായകനാക്കി പവർ സ്റ്റാർ എന്ന ചിത്രമാണ് ഒമർ ലുലുവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിന്റെ പ്രമോഷൻ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ട്രെയിലർ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും നിരവധി ട്രോളുകൾ ട്രെയിലറിനെതിരെ വരികയും ചെയ്തിരുന്നു. ഇതിനെതിരെ തന്റെ ഫേസ്ബുക് അക്കൗണ്ട് വഴി മറുപടിയുമായി എത്തിയിരിക്കുകയാണ് ഒമർ ലുലു. “ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ട  ഇപ്പോ ഇറങ്ങിയ Trailer ഉം സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലാ” എന്നാണ് ഒമർ പ്രതികരിച്ചിരിക്കുന്നത്. 2020 ൽ പ്രഖ്യാപിക്കപ്പെട്ട ചിത്രമാണ് പവർ സ്റ്റാർ. പലതവണ ചിത്രീകരണം തുടങ്ങാൻ തീരുമാനിച്ചിരുന്നുവെങ്കിലും കോവിഡ് പശ്ചാത്തലത്തിൽ മാറ്റിവെക്കുക ആയിരുന്നു. മംഗലാപുരം, കാസര്‍ഗോഡ്, കൊച്ചി എന്നിവിടങ്ങളിലാണ് ഷൂട്ട് നടക്കുന്നത്. ഒമർ ലുലുവിന്റെ നായികയോ പാട്ടുകളോ ഇല്ലാത്ത സിനിമയുമാണ് ഇത്. ബാബുരാജ്, റിയാസ് ഖാന്‍, അബു സലിം എന്നിവര്‍ക്കൊപ്പം തന്നെ ഹോളിവുഡ് താരം ലൂയിസ് മാന്‍ഡിലറും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഒമർ ലുലുവിന്റെ ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണ രൂപം:
ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാർക്ക്‌ ഇടാൻ വരണ്ട  ഇപ്പോ ഇറങ്ങിയ Trailer ഉം സിനിമയും തമ്മിൽ യാതൊരുവിധ ബന്ധവും ഇല്ലാഅതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerൽ ഇല്ലാതത്ത്.പിന്നെ Trailerൽ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP Sinu Sidharth അണ്ണൻ ആണ് .it’s only for fixing Babu Antony ചേട്ടൻ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം. അപ്പോ എല്ലാ നായിന്റെ മക്കളോടും പറഞ്ഞേക്ക് അണ്ണന്‍ തിരിച്ച് വരും എന്ന് പറഞ്ഞാ തിരിച്ച് വരും, എന്നാൽ ഈദ് മുബാറക്ക് ചങ്ക്സ്.

Leave a Reply

Your email address will not be published.

You May Also Like

ദളപതി വിജയിയും അജിത്തും ഒന്നിക്കുന്നു, ആവേശഭരിതരായി ആരാധകർ

തമിഴ് സിനിമ കണ്ട എക്കാലത്തെയും മികച്ച താരങ്ങളാണ് അജിത് കുമാറും ദളപതി വിജയിയും. നിലവിൽ തമിഴ്…

ആസിഫ് അലിയെ വെച്ച് താൻ ഒരു സിനിമ ചെയ്യില്ല, കാരണം കേട്ട് ഞെട്ടി മലയാളികൾ

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരാൾ ആണ് ആസിഫ് അലി. 2009 ൽ…

വീണ്ടും നൂറ്‌ കോടി ക്ലബ്ബിൽ ഇടംപിടിച്ച് സൂപ്പർസ്റ്റാർ ശിവകാർത്തികേയൻ ചിത്രം, ചരിത്ര വിജയമായി ഡോൺ

ശിവകാർത്തികേയനെ നായകൻ ആക്കി നവാഗതനായ സിബി ചക്രവർത്തി തിരക്കഥ എഴുതി സംവിധാനം ചെയ്ത് മെയ്‌ 13…

ലിപ് ലോക്ക് കിടപ്പ് മുറി സീൻ ചെയ്യുന്നില്ല ; ദുൽഖറിനെ കുറിച്ച് പോസ്റ്റ്‌ ചെയ്ത കുറിപ്പും കമന്റും വൈറലായി

ചുരുങ്ങിയ സമയം കൊണ്ട് തന്നെ പാൻ ഇന്ത്യൻ താരമായി മാറാൻ മലയാളത്തിലെ യുവതാരമായ ദുൽഖർ സൽമാനു…