സംവിധായകൻ ഒമർ ലുലുവിന്റെ ഫെയ്‌സ്ബുക്ക് പേജിൽ നടൻ സൗബിൻ ഷാഹിർ നെതിരെ അപകീർത്തികരമായ പോസ്റ്റുകൾ പ്രത്യക്ഷപ്പെടാൻ തുടങ്ങിയതോടെ സോഷ്യൽ മീഡിയയിലെ പുതിയ വിശേഷം ഇതായി മാറിയിരിക്കുകയാണ്. പോസ്റ്റ് വന്നു നിമിഷങ്ങൾക്കകം തന്നെ പോസ്റ്റ് നീക്കം ചെയ്‌തെങ്കിലും നിമിഷങ്ങൾക്കകം ഇതിന്റെ സ്‌ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞിരുന്നു.
ഇപ്പോൾ സംവിധായകൻ ഒമർ ലുലു തന്നെയാണ് വിഷയത്തിൽ വിശദീകരണവുമായി തന്റെ ഫേസ്ബുക് പേജിൽ രംഗത്തെത്തിയിരിക്കുന്നത്. സൗബിൻ ഷാഹിറിനെതിരായി ഇത്തരത്തിൽ വന്ന ഫേസ്ബുക്ക് പോസ്റ്റിനെക്കുറിച്ച് തനിക്കും തന്റെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നവർക്കും ഒരു വിവരവും ഇല്ലായിരുന്നുവെന്നും സംവിധായകൻ ഒമർ ലുലു പ്രതികരിച്ചു.
തന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി സംശയിക്കുന്നതായും നടൻ സൗബിൻ ഷാഹിറിന്റെയും നടനെ ആത്മാർത്ഥമായി സ്നേഹിക്കുന്നവരുടെയും വികാരങ്ങൾ വ്രണപ്പെടുത്തിയതിന് ക്ഷമ ചോദിക്കുന്നതായും ഒമർ ലുലു തന്റെ ഫേസ്ബുക്കിൽ കുറിച്ചു. ‘പ്രിയ സുഹൃത്തുക്കളെ. നടൻ സൗബിൻ ഷാഹിറിനെ അപകീർത്തിപ്പെടുത്തിയെന്നാരോപിച്ചുള്ള ചില സ്‌ക്രീൻഷോട്ടുകൾ ഓൺലൈനിൽ പ്രചരിക്കുന്നതായി എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
നിർഭാഗ്യവശാൽ വ്യാജ സ്‌ക്രീൻഷോട്ടുകളെ കുറിച്ച് യാതൊരു ധാരണയുമില്ലാത്ത എന്റെ ഫേസ്ബുക്ക് പേജ് അഡ്മിൻമാരുമായി ഞാൻ ബന്ധപ്പെട്ടു. എന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടോ എന്ന് എനിക്കറിയില്ല, നടൻ സൗബിൻ ഷാഹിറിനോടും അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരോടും അവരുടെ വികാരങ്ങൾ വ്രണപ്പെടുത്തിയതിന് ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു. ഇത്തരം വ്യാജവാർത്തകൾ ഓൺലൈനിൽ പ്രചരിപ്പിക്കരുതെന്നും സംവിധായകൻ എല്ലാവരോടും അഭ്യർത്ഥിച്ചു.
അതിനിടെ, സംവിധായകന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴി ഒമർ ലുലു തന്റെ നടൻ മമ്മൂട്ടിയുടെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ചിത്രം ഷെയർ ചെയ്തതിനെക്കുറിച്ചും വിവാദങ്ങൾ നില നിന്നിരുന്നു. ഇത്തരത്തിൽ തോന്നിക്കുന്ന മറ്റൊരു സ്ക്രീൻഷോട്ടും കുറച്ച് ആഴ്ചകൾക്ക് മുമ്പ് ഓൺലൈനിൽ പ്രചരിക്കാൻ തുടങ്ങി.
സംവിധായകന്റെ ഇത്തരത്തിലുള്ള പോസ്റ്റുകൾക്കെതിരെ ആരാധകരും മീഡിയകളും ട്രോളുകളുടെ രൂപത്തിൽ ശബ്ദം ഉയർത്തിയിരുന്നു, മിക്കവരും അദ്ദേഹത്തിന്റെ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് തന്നെയാണ് ഇപ്പോൾ സംശയിക്കുന്നത്. ഇപ്പോഴിതാ താൻ ഇത്തരം പ്രവൃത്തികൾ ചെയ്യുന്നതിനെക്കുറിച്ച് അറിയില്ലെന്ന് പറഞ്ഞ് സംവിധായകൻ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.