ബാബു ആന്റണിയെ നായകനാക്കി ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഏറ്റവും പുതിയ ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’.
വെള്ളിത്തിരയിലെ നീണ്ട ഇടവേളയ്ക്കു ശേഷം ബാബു ആന്റണി തിരിച്ചു വരുന്ന ചിത്രം കൂടിയാണ് പവർ സ്റ്റാർ.
കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങിയത്.എന്നാല്‍, ചിത്രത്തിന്റെ ട്രൈലെർ കണ്ട് ആരാധകർ ഒമറിനെതിരെ രൂക്ഷമായ വിമര്‍ശനങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ എല്ലാം തന്നെ ചിത്രത്തിന്റെ ട്രൈലെർ കണ്ട ആരാധകർ രൂക്ഷമായ വിമര്ശനങ്ങളാണ് ഉയർത്തുന്നത്. എന്നാൽ ഇതിനെതിരെ ശക്തമായ പ്രതികരണവുമായി ഒമർ ലുലു രംഗത്തെത്തിയിരിക്കുകയാണ്.
‘ട്രെയ്‌ലര്‍ കണ്ട് ആരും പവര്‍ സ്റ്റാറിന് മാര്‍ക്ക് ഇടണ്ട’ എന്ന് ഒമര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ഇന്നലെ ഇറങ്ങിയ Promotional Trailer കണ്ട് ഒരുത്തനും മാര്‍ക്ക് ഇടാന്‍ വരണ്ട ഇപ്പോ ഇറങ്ങിയ Trailerഉും സിനിമയും തമ്മില്‍ യാതൊരുവിധ ബന്ധവും ഇല്ലാ അതാ പ്രൊഡ്യൂസറിന്റെ പേര് പോലും trailerല്‍ ഇല്ലാതത്ത്.പിന്നെ Trailerല്‍ ചുമ്മാ വില്ലനായി നിന്നത് എന്റെ DOP Sinu Sidharth അണ്ണന്‍ ആണ് .it’s only for fixing Babu Antony ചേട്ടന്‍ style പിന്നെ ഒരു പ്രമോ കണ്ടന്റ് അത്രമാത്രം.

അപ്പോ എല്ലാ നായിന്റെ മക്കളോടും പറഞ്ഞേക്ക് അണ്ണന്‍ തിരിച്ച്‌ വരും എന്ന് പറഞ്ഞാ തിരിച്ച്‌ വരും, എന്നാല്‍ ഈദ് മുബാറക്ക് ചങ്ക്‌സ്. ബാബു ആന്റണി വീണ്ടും ആക്ഷന്‍ ഹീറോയായി എത്തുന്ന ചിത്രമാണ് ‘പവര്‍ സ്റ്റാര്‍’.ബാബു ആന്റണിയുടെ ഗംഭിര തിരിച്ചു വരവിനായി സിനിമലോകം മുഴുവൻ കാത്തിരിക്കുകയാണ്.പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് രചന നിര്‍വ്വഹിച്ച ചിത്രത്തില്‍ ബാബുരാജ്, റിയാസ് ഖാന്‍, അബു സലീം, എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.എല്ലാവരും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

നെഗറ്റീവ് റിവ്യൂസ് വന്നെങ്കിലും എങ്ങും ഗംഭീര കളക്ഷനുമായി സിബിഐ, ഇത്തവണ മുരുഗൻ വീഴും

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…

കുരിയാച്ചനിൽ നിന്നും മധുവിലേക്ക് പരകായ പ്രവേശവുമായി പ്രിത്വി; കാപ്പ ഫസ്റ്റ് ലുക്ക് വൈറലാകുന്നു

കടുവയുടെ വൻ ബോക്സ് ഓഫീസിൽ വിജയത്തിന് ശേഷം സംവിധായകൻ ഷാജി കൈലാസും നടൻ പൃഥ്വിരാജും വീണ്ടും…

വിക്രം വേദ യാവാൻ ഹൃതിക് റോഷൻ സൈഫ് അലി ഖാനും; ചിത്രീകരണം പൂർത്തീകരിച്ചു ടീം

തമിഴിൽ ഒട്ടേറെ അഭിപ്രായങ്ങൾ വാരിക്കൂട്ടിയ ചിത്രമാണ് വിജയസേതുപതി മാധവനും മത്സരിച്ചഭിനയിച്ച വിക്രം വേദ എന്ന ചിത്രം.…

മോഹൻലാൽ സിനിമകൾ ഇനി കേരളത്തിൽ ഓടിക്കില്ലെന്ന് റോബിൻ ആർമി, ഞെട്ടി മലയാളികൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…