എം.ടിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്ശന് ഒരുക്കുന്ന ഓളവും തീരവും സിനിമയുടെ ചിത്രീകരണം ആരംഭിച്ചു.എം.ടി വാസുദേവന്‍ നായരും പ്രിയദര്‍ശനും ആദ്യമായി ഒന്നിക്കുന്നു എന്നതാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ചിത്രത്തിന്റെ കഥയും തിരക്കഥയും എം.ടിയുടേത് തന്നെയാണ്.
ജൂലൈ ആദ്യവാരം കോഴിക്കോട്ട് ചിത്രീകരണം ആരംഭിച്ചു.
1970-ൽ പി.എൻ.മേനോൻ വെള്ളിത്തിരയിൽ അവതരിച്ച ചിത്രംകൂടിയാണ് ഓളവും തീരവും.മധുവും ഉഷാ നന്ദിനിയും ആണ് ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങൾ.
ഈ ചിത്രത്തിൽ മധു അവതരിപ്പിച്ച ബാപൂട്ടിയുടെ വേഷമാണ് വരാനിരിക്കുന്ന സിനിമയിൽ മോഹൻലാൽ അവതരിപ്പിക്കുന്നത്.എന്നാൽ നബിസാ ആരാകും എന്നതിലുള്ള ആകാംഷയിലാണ് സിനിമലോകം ഒന്നടങ്കം.1970ലെ ഓളവും തീരവും ചിത്രത്തില്‍ ജോസ് പ്രകാശ് ചെയ്ത വില്ലന്‍ വേഷം ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് ഹരീഷ് പേരടി ആണ്.
സന്തോഷ് ശിവന് ആണ് ചിത്രത്തിന് ഛായാഗ്രഹണം ഒരുക്കുന്നത്. സാബു സിറില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. മോഹന്‍ലാല്‍, പ്രിയദര്ശന്, സന്തോഷ് ശിവന്, സാബു സിറില്‍ തുടങ്ങിയ പ്രതിഭകള്‍ 1995ലെ ചിത്രം കാലാപാനിയ്ക്ക് ശേഷം ഒന്നിക്കുന്നു എന്നത് മറ്റൊരു പ്രത്യേകത ആണ്.