പുലിമുരുകനുശേഷം മോഹന്‍ലാലും സംവിധായകന് വൈശാഖും ഒരുമിക്കുന്ന മോണ്‍സ്റ്റര്‍ ഓണത്തിന് തിയേറ്ററുകളിൽ എത്തും.ഒ.ടി.ടി റിലീസായി നിശ്ചയിച്ച ചിത്രം തിയേറ്റര്‍ റിലീസായി എത്തുകയാണ്. ലക്കി സിംഗ് എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ മോണ്‍സ്റ്ററില്‍ എത്തുന്നത്.ജീത്തുജോസഫിന്റെ ദൃശ്യം 2, ട്വല്‍ത്ത് മാന്‍,പൃഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി, എന്നീ മോഹന്‍ലാല്‍ ചിത്രങ്ങള്‍ ഒ.ടി.ടി പ്ളാറ്റ്ഫോമിലാണ് സ്ട്രീം ചെയ്തത്.
ആറാട്ട് ആണ് അവസാനം തിയേറ്ററില്‍ എത്തിയ മോഹന്‍ലാല്‍ ചിത്രം. എന്നാല്‍ മോഹന്‍ലാല്‍, ഷാജി കൈലാസ് ചിത്രം എലോണ്‍ ഒ.ടി.ടി പ്ളാറ്റ്ഫോമിലാണ് സ്ട്രീം ചെയ്യുക. അടുത്ത മാസം റിലീസ് ചെയ്യാനാണ് ആലോചന എന്ന തരത്തിലുള്ള വാർത്തകളാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
മോൺസ്റ്റർ എന്ന ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തുന്നത് തെലുങ്ക് നടന് മോഹന്‍ ബാബുവിന്റെ മകള്‍ ലക്ഷ്മി മഞ്ജു ആണ് ലക്ഷ്മി മഞ്ജുവിന്റെ ആദ്യ മലയാള ചിത്രംകൂടിയാണ്.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് നിര്‍മ്മാണം. ഹണിറോസ്, സുദേവ് നായര്‍ എന്നിവരാണ് മറ്റു താരങ്ങള്‍. ഉദയകൃഷ്ണ രചന നിര്‍വഹിക്കുന്നത്.