മണിരത്നം സംവിധാനം ചെയ്യുന്ന ചിത്രം പൊന്നിയിന്‍ സെല്വന് ഭാഗം 1-ന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. മലയാളം ടീസർ മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ഓൺലൈനിൽ റിലീസ് ചെയ്തത്.
പൊന്നിയിന്‍ സെല്വന് രണ്ട് ഭാഗങ്ങളായി പുറത്തിറങ്ങുമെന്ന് സംവിധായകന് മണിരത്നം നേരത്തെ അറിയിച്ചിരുന്നു.ആദ്യഭാഗം സെപ്റ്റംബർ 30നാണ് പ്രദർശനത്തിനെത്തുക.കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് പൊന്നിയിന്‍ സെല്വന്.
ഒരു ദശാബ്ദത്തിലേറെയായി മണിരത്നത്തിന്റെ സ്വപ്ന പദ്ധതിയാണിത്. ചിയാന്‍ വിക്രം, ഐശ്വര്യ റായ് ബച്ചന്, തൃഷ, കാര്‍ത്തി, ജയം രവി, ജയറാം, പ്രകാശ് രാജ്, ലാല്‍, ശരത്കുമാര് തുടങ്ങിയവരാണ് പൊന്നിയിന്‍ സെല്‍വന്റെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എ ആര് റഹ്മാനാണ് ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത്.