മലയാള സിനിമയിലെ വനിത സംഘടനയായ ഡബ്ള്യൂ.സി.സിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി നടി മംമ്ത മോഹന്‍ദാസ് രംഗത്തെത്തിയിരിക്കുകയാണ് . നടി ആക്രമിക്കപ്പെട്ട സംഭവത്തിന് രണ്ട് വശങ്ങളുണ്ടെന്ന് നടി മംമ്ത മോഹന്‍ദാസ്.ഇരയുടെ പേര് പറഞ്ഞ് നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ കൂട്ടത്തിലുണ്ട് അമ്മയില്‍ നിന്നും വിട്ടുപോകുന്നതൊക്കെ അവരുടെ സ്വന്തം കാര്യമാണ്. ശരിയായ മാറ്റം കൊണ്ടുവരാന്‍ ഡബ്ള്യൂ.സി.സിക്ക് കഴിഞ്ഞാല്‍ അത് നല്ലതാണെന്നും മംമ്ത പറഞ്ഞു.

ചുരുക്കം ചില സംഭവങ്ങളിലൊഴികെ സ്ത്രീകള്‍ ഇരയാകാന്‍ നിന്നുകൊടുക്കാറുണ്ട്.ഇരയാകാന്‍ നിന്നുകൊടുത്തിട്ട് സഹായം തേടി പരസ്യമായി രംഗത്തുവരുന്നത് ശരിയല്ലെന്നും നടി ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.സിനിമ മേഖലയിലെ ചൂഷണങ്ങള്‍ക്ക് രണ്ടു പക്ഷത്തിനും ഉത്തരവാദിത്തമുണ്ട്. പ്രൊഫഷണലായി ഇടപെടേണ്ടിടത്ത് വ്യക്തിപരമായി ഇടപെടുമ്ബോഴാണ് ചൂഷണമുണ്ടാകുന്നത്.ആക്രമിക്കപ്പെട്ട നടി എല്ലാക്കാലത്തും ഇരയാകാന്‍ നില്‍ക്കരുത്. ആ സംഭവത്തില്‍ നിന്ന് പുറത്തു കടന്ന് ഉയര്‍ന്നുവരാന്‍ തയ്യാറാകണം. മാനസികമായും ശാരീരികമായും പീഡനങ്ങൾ ഉണ്ടാകുമ്പോൾ അതിൽ നിന്ന് പുറത്ത് കടക്കാൻ ആണ് നാം ശ്രമിക്കേണ്ടതെന്നും
താന്‍ അങ്ങനെ ചെയ്തിട്ടുണ്ടെന്നും മംമ്ത മോഹന്‍ദാസ് പറഞ്ഞു.

ഞാനൊരു ഇരയാണ് എന്ന് എപ്പോഴും പറഞ്ഞുനടന്നാല്‍ വീണ്ടും പഴയ സാഹചര്യം ഉണ്ടാകും. ഒരു ദുര്‍ബലമായ പൊസിഷനിലാണ് നമ്മളെ വച്ചിരിക്കുന്നത്. അവിടെ നിന്നും ഉയരുകയാണ് വേണ്ടത്. അതൊക്കെ അതിജീവിച്ചാണ് ഞാനും ഇവിടെ നില്‍ക്കുന്നത്. യഥാര്‍ഥ ഇരയാണെങ്കില്‍ അവര്‍ക്ക് പെട്ടെന്നൊന്നും സമൂഹത്തോട് തുറന്നു പറയാന്‍ സാധിക്കില്ല. കാരണം അതിന് കുറെ ഇമോഷണലായ കാര്യങ്ങളുണ്ട്. യഥാര്‍ഥ ഇരയാണെങ്കില്‍ മാത്രം.മംമ്ത പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സൂര്യ രാജമൗലി കൂട്ടുകെട്ടിൽ ചിത്രമൊരുങ്ങുന്നു? മിനിമം രണ്ടായിരം കോടി കളക്ഷൻ നേടും

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച കമർഷ്യൽ ഡയറക്ടർമാരിൽ ഒരാളാണ് എസ് എസ് രാജമൗലി. 2001…

കാക്ക കാക്ക 2 ഇനി പ്രതീക്ഷിക്കാം എന്ന്ചലച്ചിത്രസംവിധായകനും നിർമ്മാതാവുമായ ഗൗതം വാസുദേവ് മേനോന്‍

പ്രശസ്ത ചലച്ചിത്രസംവിധായകനും നിര്‍മ്മാതാവുമാണ് ഗൗതം വാസുദേവ് മേനോന്‍.2001 മുതലാണ് ചലച്ചിത്രരംഗത്ത് സജീവമാകുന്നത്.തമിഴിലെ ഏറ്റവും മികച്ച സംവിധായകരിൽ…

വാട്സ്ആപ്പ് കൂട്ടായിമയിൽ നിന്നും ഒരു മലയാള സിനിമ

വെള്ളിത്തിര പ്രൊഡക്ഷൻസ്‌ നിർമ്മിക്കുന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഓഗസ്റ്റ്‌ 17ന് നടൻ ആസിഫലിയുടെ ഒഫീഷ്യൽ ഫെയ്സ്ബുക്ക്‌…

ശ്രീനാഥ് ഭാസി നായകനാകുന്ന പടച്ചോനെ ഇങ്ങള് കാത്തോളിയുടെ കിടിലൻ ട്രൈലെർ പുറത്തിറങ്ങി

മലയാള സിനിമയിലെ യുവ നായകന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരാളാണ് ശ്രീനാഥ് ഭാസി. ശ്രീനാഥ് ഭാസി നായകനായി…