ലാലു അലക്സ് പ്രധാന വേഷങ്ങളിൽ എത്തുന്ന പുതയ ചിത്രമാണ് ‘ഇമ്പം’.മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര നിര്‍മ്മിച്ച് ശ്രീജിത്ത് ചന്ദ്രന് ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്.ബ്രോ ഡാഡിക്ക് ശേഷം ലാലു അലക്സ് ഒരു മുഴുനീള വേഷത്തിൽ എത്തുന്നു ചിത്രം കൂടിയാണ് ഇമ്പം.ദീപക് പറമ്പോള്‍, മീര വാസുദേവ്, ദര്‍ശന, ഇര്‍ഷാദ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ.
എറണാകുളത്ത് വച്ചായിരുന്നു ചിത്രത്തിന്റെ സ്വിച്ച് നടന്നത്.മലയാളത്തിലെ മുന്‍നിര സംവിധായകന് ശ്രീ. ലാല്‍ ജോസ് അടക്കംസിനിമാ മേഖലയിലുള്ള അനേകം പ്രമുഖ വ്യക്തികളും ചടങ്ങിൽ പങ്കെടുത്തു.ഒരു പഴയകാല പബ്ലിഷിംഗ് ഹൗസിന്റെ നടത്തിപ്പുകാരനായ കരുണാകരന്റെയും അയാളുടെ സ്ഥാപനത്തില്‍ അവിചാരിതമായി കടന്നു വരുന്ന കാര്‍ട്ടൂണിസ്റ്റ് ആയ നിധിന് എന്ന ചെറുപ്പക്കാരന്റെയും ജീവിതത്തില്‍ ഉണ്ടാകുന്ന ചില രസകരമായ സംഭവങ്ങൾ നര്‍മ്മത്തിലൂടെ അവതരിപ്പിക്കുന്ന ഒരു ഫാമിലി എന്റര്‍ടൈനര്‍ ആണ് ഇമ്പം.
ചിത്രത്തില്‍ കലേഷ് രാമാനന്ദ്, ദിവ്യ എം നായര്‍, ശിവജി ഗുരുവായൂര്‍, നവാസ് വള്ളിക്കുന്ന്, വിജയന് കാരന്തൂര്‍, മാത്യു മാമ്പ്ര, ഐ.വി ജുനൈസ്, ജിലു ജോസഫ്, സംവിധായകരായ ലാൽ ജോസ്, ബോബന് സാമുവല്‍ തുടങ്ങി നിരവധി അഭിനേതാക്കൾ അണിനിരക്കുന്നു.