രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ ആദ്യ ടീസര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.
ചിത്രം ഓഗസ്റ്റ് 12ന് തിയെറ്ററുകളിലെത്തും. ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്,കനകം കാമിനി കലഹം എന്നീ ചിത്രങ്ങള്‍ക്കു ശേഷം രതീഷ് പൊതുവാള് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട് .ചിത്രത്തില്‍ കുഞ്ചാക്കോ ബോബനാണ് നായകനായി എത്തുന്നത്.
അദ്ദേഹം ഇതിന്റെ പോസ്റ്റർ ഷെയർ ചെയ്ത് ഇങ്ങനെ കുറിക്കുകയുണ്ടായി.
“രതീഷ് പൊതുവാളിൽ നിന്ന് കഥ കേൾക്കുമ്പോൾ ഞാൻ എപ്പോഴും ആവേശഭരിതനായിരുന്നു, ഷൂട്ടിംഗ് ആരംഭിക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. അതിനാൽ ഏകദേശം 60 ദിവസത്തെ ഷൂട്ടിംഗിന് ശേഷം ഞാൻ ഒരു അഭിനേതാവ് എന്ന നിലയിൽ മാത്രമല്ല, സിനിമയുടെ സഹനിർമ്മാതാവ് കൂടിയാണ്.
ഒപ്പം അഭിനയിച്ച ഗായത്രി ശങ്കറിനേയും അദ്ദേഹം പ്രശംസിച്ചു. “അവിസ്മരണീയമായ ചില തമിഴ് സിനിമകൾ ചെയ്ത ഗായത്രി ശങ്കറിനെ മലയാളം ഇൻഡസ്ട്രിയിലേക്ക് സ്വാഗതം ചെയ്യുന്നു, ദേവി നിങ്ങളുടെ മികച്ച കഥാപാത്രങ്ങളിൽ ഒന്നായിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്.” മനോജ് കണ്ണോത്ത് എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ക്യാമറയ്ക്ക് പിന്നിൽ രാകേഷ് ഹരിദാസ് ആണ്. നായിക ഗായത്രി ശങ്കര്‍ ആദ്യമായി അഭിനയിക്കുന്ന മലയാള ചിത്രമാണിത്.നടുവിലെ കൊഞ്ചം പക്കത്തെ കാണോം,സൂപ്പര്‍ ഡീലക്സ് എന്നീ തമിഴ് ചിത്രങ്ങളില്‍ ഗായത്രി ശങ്കര്‍ അഭിനയിച്ചിട്ടുണ്ട് സന്തോഷ് ടി. കുരുവിള നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ രാകേഷ് ഹരിദാസാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.