തെന്നിന്ത്യന്‍ ജനങ്ങളുടെ ഇഷ്ട നടനാണ് മക്കള്‍ സെല്വന് എന്ന് അറിയപ്പെടുന്ന വിജയ് സേതുപതി. ഒരു തമിഴ് സീരിയലിൽ പോലിസ് വേഷത്തിലൂടെ അഭിനയ ജീവിതം ആരംഭിച്ച വിജയ് പിന്നീട് സിനിമയിലും തന്റെ കയ്യൊപ്പ് ചാർത്താൻ തുടങ്ങി.നായകനായി എത്തിയും വില്ലന്‍ വേഷങ്ങള്‍ ചെയ്തും പ്രേക്ഷകരെ അമ്പരപ്പിക്കുന്ന നടനാണ് അദ്ദേഹം.തെന്മേര്‍ക് പരുവകട്രിന് ആണ് വിജയ് സേതുപതിയുടെ ആദ്യ ചിത്രം.
ചെറിയ സപ്പോര്‍ട്ടിങ് റോളുകള്‍ ചെയ്തു കൊണ്ടാണ് സിനിമ ലോകത്തേക്ക് കടന്നു വന്ന അദ്ദേഹത്തെ ഇന്ന് തമിഴ് സിനിമ ലോകത്തിൽ നിന്നും ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു ഭാഗമായി മാറി.
തെന്മേര്‍ക് പരുവകട്രിന് ആണ് വിജയ് സേതുപതിയുടെ ആദ്യ ചിത്രം. അതില്‍ നായകനായി എത്തി പ്രേക്ഷകപ്രീതി നേടി. പിന്നീട് സുന്തരപന്ത്യന്‍ എന്ന സിനിമയില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുകയും ആ സിനിമക്ക് മികച്ച വില്ലൻ എന്ന തമിഴ് നാട് സ്റ്റേറ്റ് അവാർഡ് വാങ്ങി തമിഴകത്ത് തന്റെതായ കയ്യൊപ്പ് പതിച്ചു.മാറ്റാരുടെയും സിനിമയിലേക്ക് വന്ന വിജയ് പതിയെ പതിയെ തമിഴകത്തിന്റെ മക്കൾ സെൻൽവനായി മാറി.
തമിഴിന് പുറമെ മലയാളത്തിലും അദ്ദേഹത്തിന് നിരവധി ആരാധകരാണ് ഉള്ളത്.ഇപ്പോഴിതാ, ഷാരൂഖാന് കേന്ദ്രകഥാപാത്രമായി എത്തുന്ന ജവാന് എന്ന ചിത്രത്തില്‍ വില്ലനായി വിജയ് സേതുപതി എത്തുന്നുവെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വിജയ് സേതുപതി മോഹന്‍ലാലിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മലയാളത്തിന്റെ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ വലിയൊരു ആരാധകന് ആണ് ഞാൻ എന്നും അദ്ദേഹത്തിന്റെ അഭിനയം കണ്ട് പഠിക്കേണ്ടതുണ്ടെന്നും തരാം പറഞ്ഞു.