ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രമായ മലയന്‍കുഞ്ഞ് ജൂലൈ 22 ന് തിയേറ്ററുകളിൽ റിലീസ് ചെയ്യുന്നു. ഒരുപാട് നാളുകൾക്ക് ശേഷം ആണ് ഫഹദ് നായകനായ ഒരു ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. സി യൂ സൂൺ, ജോജി, ഇരുൾ, മാലിക് എന്നീ ഫഹദ് ചിത്രങ്ങൾ നേരിട്ട് ഒ ടി ടി പ്ലാറ്റഫോം വഴി റിലീസ് ചെയ്തിരുന്നു.
പ്രകൃതിദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ അതിജീവനത്തിന്റെ കഥ പറയുന്ന ചിത്രമാണ് മലയന്‍കുഞ്ഞ്.നവാഗതനായ സജി മോന് ആണ് ചിത്രത്തിന്റെ സംവിധാനം . ആമസോണ്‍ പ്രൈമിലാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.രജീഷ വിജയന്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ രചയിതാവും ഛായാഗ്രാഹകനും മഹേഷ് നാരായണന് ആണ്.
മഹേഷ് നാരായണന് ആദ്യമായി ഛായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്.ഫാസില്‍ ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. പതിനെട്ടുവര്‍ഷങ്ങള്‍ക്കുശേഷം അച്ഛനും മകനും വെള്ളിത്തിരയില്‍ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.റഹ്മാന് സംഗീത സംവിധാനം നിര്‍വഹിക്കുന്നു.