വ്യത്യസ്തമായ കഥാപാത്രങ്ങളാൽ പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ് ഫഹദ് ഫാസില്‍.2002-ല്‍ ‘ പുറത്തിറങ്ങിയ കയ്യെത്തും ദൂരത്ത് ‘ എന്ന സിനിമയിലൂടെയാണ് ഫഹദ് അരങ്ങേറ്റം കുറിച്ചത്.നീണ്ട 11 വർഷങ്ങൾ പിന്നിടുമ്പോൾ ഫഹദ് എന്ന നടന് മലയാള സിനിമയെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. തന്റെ ആദ്യകാല സിനിമകളിൽ വേണ്ടത്ര ശ്രദ്ധ താരത്തിന് ലഭിച്ചില്ല. പിന്നീട് സിനിമ ജീവിതത്തിൽ ഒരിടവേളയ്ക്കുശേഷം കേരളകഫേ എന്ന സിനിമയിലൂടെ വന്‍ തിരിച്ചു വരവ് നടത്തി.
ചാപ്പാകുരിശ് എന്ന സിനിമയിലെ അഭിനയപ്രകടനം വന്‍ ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിലെ പ്രകടനം മികച്ച രണ്ടാമത്തെ നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ഫഹദിന് നേടി കൊടുത്തു.പിന്നീട് ഡിപ്രഷൻ അടിച്ചു നിൽക്കുന്ന മഹേഷും, തൊണ്ടിമുതാലിലെ കള്ളനും, ഡൈമൺ നെക്ലൈസിലെ ഡോക്ടർ അരുണും,ട്രാൻസിലെ വിജു പ്രസാതും വില്ലാത്തരത്തിലൂടെ ഹീറോ ആയ ഷമ്മിയും എല്ലാം പറഞ്ഞ കഥകൾ മലയാള സിനിമയിൽ ഒരു നടനും ഇന്നോളം നമ്മോട് പറയാത്ത ചില ഇടങ്ങൾ തന്നെ.അത് ഫഹദിന് മാത്രം പറ്റുന്നതെന്ന് മലയാള സിനിമ പ്രേക്ഷകർ ഓരോരുത്തരും പറഞ്ഞു.കണ്ണുകൾ കൊണ്ട് പോലും അഭിനയിക്കുന്ന നടൻ.
ഇപ്പോഴിതാ ഫഹദ് മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയെ ക്കുറിച്ച് പറഞ്ഞ ചില വാക്കുകളാണ് വൈറലാവുന്നത്.ഞാന്‍ അദ്ദേഹത്തിന്റെ വലിയൊരു ഫാനാണെന്നുമെല്ലാം ഫഹദ് പറയുന്നു. ”മമ്മൂക്കയുടെ സ്റ്റാര്‍ഡം എക്സ്പ്ലോയിറ്റ് ചെയ്യുന്ന സിനിമകള്‍ എനിക്ക് വളരെ ഇഷ്ടമാണ്. എന്റെ ഓള്‍ടൈം ഫേവറിറ്റ് സിനിമയാണ് ന്യൂഡല്‍ഹി എന്നും.മമ്മൂക്ക ഒരിക്കല്‍ ഞാനും ദുല്‍ഖറും ഒന്നിച്ചിരിക്കുമ്പോള്‍ എന്നോട് പറഞ്ഞിട്ടുണ്ട്, ”എല്ലാവര്ക്കും ഇവിടെ സ്പേസ് ഉണ്ട്. നീയൊക്കെ നോക്കിം കണ്ടും നിന്നാല്‍ ഇവിടെ നില്ക്കാം” എന്നായിരുന്നു. ഫഹദിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം വിക്രം ആയിരുന്നു. മികച്ച പ്രതികരണമായിരുന്നു ചിത്രത്തിലെ ഫഹദിന്റെ അഭിനയത്തിന് ലഭിച്ചത്.