അടുത്തിടെ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സിനിമയാണ് ഇന്ദ്രൻസ്, ദുർഗ കൃഷ്ണ, ധ്യാൻ ശ്രീനിവാസൻ എന്നിവർ പ്രധാന വേഷങ്ങൾ അവതരിപ്പിച്ച ഉടൽ. ചിത്രത്തിലെ ദുർഗ കൃഷ്ണയുടെ ഇന്റിമസി സീനുകൾ വളരെ ചർച്ചയായിരുന്നു. ഒട്ടേറെ മോശം അനുഭവങ്ങൾ ഇതേ തുടർന്ന് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ഉണ്ടായപ്പോഴും, അതിനെയെല്ലാം ബോൾഡായി നേരിടുകയാണ് ദുർഗ കൃഷ്ണ ചെയ്തത്. ഇന്റിമസി സീനുകളിൽ അഭിനയിക്കുന്ന സ്ത്രീകൾ മാത്രം എങ്ങനെയാണ് കുറ്റക്കാരിയാവുന്നത്, ആണുങ്ങൾ ചെയ്യുന്നതിൽ കുഴപ്പമില്ലേ എന്ന് ദുർഗ അന്ന് പ്രതികരിച്ചിരുന്നു.
ഇപ്പോൾ വീണ്ടും ദുർഗ കൃഷ്ണയുടെ ലിപ് ലോക്ക് രംഗം വൈറൽ ആയിരിക്കുകയാണ്. അളള് രാമേന്ദ്രൻ എന്ന സിനിമയ്ക്ക് ശേഷം ബിലഹരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ കുടുക്ക് 2025 ന്റെ ടീസറിലെ രംഗമാണ് ചർച്ചയായിരിക്കുന്നത്. ടീസറിനും മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. പൂർണ്ണമായും ത്രില്ലിംഗും എൻഗേജിങ്ങും ആയ തരത്തിലാണ് ടീസർ ഒരുക്കിയിരിക്കുന്നത്. കുടുക്കിലെ യൂട്യൂബ് റിലീസ് ചെയ്ത പാട്ടുകൾ മുന്നേ തന്നെ ഹിറ്റ് ആയിരുന്നു. സിനിമയോടുള്ള ആകാംക്ഷ കൂട്ടുന്നതാണ് പുറത്തു വന്ന പാട്ടുകളും ടീസറും.
ബിലഹരി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ നിർമ്മിക്കുന്നത് പ്രധാന വേഷത്തിൽ അഭിനയിക്കുന്ന നടൻ കൃഷ്ണശങ്കറും ബിലഹരിയും ദീപ്തി റാമും ചേർന്നാണ്. അജു വർഗീസും ഷൈൻ ടോം ചാക്കോയും ഉൾപ്പെടെ ഒട്ടേറെ താരങ്ങളെ അണിനിരത്തിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. മലയാളത്തിൽ നിന്നും ഒരു സീറ്റ് എഡ്ജ് മൂഡ് സമ്മാനിക്കുന്ന സിനിമയായിട്ടാവും കുടുക്ക് പുറത്തിറങ്ങുക എന്ന് പ്രതീക്ഷിക്കാം. കിരൺ ദാസ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങൾ സംവിധാനം ചെയ്തിരിക്കുന്നത് വിക്കിയാണ്.