ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചെന്നൈയിലെ കാവേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടന് വിക്രമിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ആരോഗ്യ നില തൃപ്തികരം ആയതിനാൽ ഇന്ന് ആശുപത്രി വിടാനാകുമെന്നാണ് വ്യക്തമാകുന്നത്.മുറിയിലേക്ക് മാറ്റിയ താരം ഇപ്പോള്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്. ഇത്തരത്തിലൊരു വാർത്ത വന്നതോടെ ആരാധകരും സഹപ്രവർത്തകരും ഉള്‍പ്പടെ നിരവധിപ്പേരാണ് സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നേര്‍ന്നത്. എന്നാല്‍ മകൻ ധ്രുവ് വിക്രം തന്റെ സോഷ്യൽ മീഡിയയിലൂടെ ഇങ്ങനെ പ്രതികരിക്കുകയുണ്ടായി.വൈറല്‍ പനിയെ തുടര്‍ന്നാണ് താരത്തിന്റെ ആരോഗ്യം മോശമായതെന്നും അല്ലാതെ മറ്റൊരു പ്രശ്നവുമില്ല എന്നുമാണ് തമിഴ് മാധ്യമത്തോട് താരത്തിന്റെ ഔദ്യോഗിക പിആര്‍ ടീം വ്യക്തമാക്കിയത്.
ഇന്നലെ വൈകിട്ട് ആറു മണിക്ക് ചെന്നൈയിൽ വച്ച് നടത്താനിരുന്ന പൊന്നിയിന്‍ സെല്വന് സിനിമയുടെ ടീസര്‍ ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിനിടെയാണ് താരത്തിന് ദേഹാസ്വാസ്ഥ്യം ഉണ്ടായതും ആശുപത്രിയിൽ പ്രവേശിപ്പിച്ചതും.താരത്തിന് ഹൃദയാഘാതമാണെന്ന നിലയിലുള്ള റിപ്പോര്‍ട്ടുകളാണ് ആദ്യം പുറത്തുവന്നത്.