പ്രശസ്ത തെന്നിന്ത്യന്‍ താരം വിക്രം
തമിഴ് ചലച്ചിത്ര രംഗത്തെ പ്രമുഖ നടനാണ്. തമിഴ് സിനിമാ രംഗത്ത് നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച വിക്രം മലയാളത്തിലും അഭിനയിച്ചിട്ടുണ്ട്.മമ്മൂട്ടിയോടൊപ്പം ധ്രുവം സൈന്യം ഇന്ദ്രപ്രസ്തം എന്നീ ചിത്രങ്ങളിലും, സുരേഷ് ഗോപിയുടെ കൂടെ രജപുത്രൻ എന്ന ചിത്രത്തിലും അഭിനയിച്ചിട്ടുണ്ട്.തമിഴിലും മലയാളത്തിലുമായി ഒട്ടേറെ ആരാധകര്‍ ഉള്ള നടനാണ് വിക്രം. സേതു, ദില്‍, കാശി, ധൂള്‍. സാമി, ജെമിനി, പിതാമഗന്‍, അന്യന്, ഭീമ ,ഐ, മഹാന് എന്നിവയാണ് വിക്രമിന്റെ മികച്ച ചിത്രങ്ങള്‍.
വിക്രമിന്റെ ആദ്യകാല തമിഴ് ചിത്രങ്ങളെല്ലാം പരാജയപ്പെടുകയും, പിന്നീട് മലയാളത്തില്‍ നായകനായും സഹനടനായും അഭിനയിക്കുകയായിരുന്നു.
ഏഷ്യാനെറ്റ് ഫിലിം പുരസ്കാര വേദിയില്‍ ഒരിക്കല്‍ മോഹന്‍ലാല്‍ വിക്രമിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. നല്ല സമയത്താണ് വിക്രം മലയാളം വിട്ട് പോയതെന്നും ഇവിടെ മലയാള സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ എനിക്കൊരു എതിരാളി ആയേനെ എന്നുമാണ് മോഹന്‍ലാല്‍ പറഞ്ഞത്. മോഹന്‍ലാലിന്റെ ഈ വാക്കുകൾക്ക് ആദ്യം കേട്ട് ചിരിച്ചതും കയ്യടിച്ചതും
വിക്രം തന്നെയായിരുന്നു.
ഇന്ത്യന്‍ സിനിമയിലെ തന്നെ മികച്ച പ്രതിഭ എന്നാണ് മോഹന്‍ലാല്‍ വിക്രമിനെ അന്ന് വിശേഷിപ്പിച്ചത്. എന്നാല്‍ താന്‍ സിനിമയില്‍ വരുന്നതിന് മുമ്പും ഇപ്പോഴും ഞാനും എന്റെ ഭാര്യയും മോഹന്‍ലാല്‍ സാറിന്റെ ഫാനാണ് എന്നായിരുന്നു വിക്രത്തിന്റെ മറുപടി. എന്നാല്‍ അപ്പോള്‍ തന്നെ മോഹന്‍ലാല്‍ അത് തിരുത്തി പറയുകയും ചെയ്തു. വിക്രമിന്റെ ഭാര്യ ചിലപ്പോള്‍ എന്റെ ആരാധികയായിരിക്കാം. എന്നാല്‍ ഞാന്‍ വിക്രമിന്റെ ആരാധകനാണ് എന്നായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.