പ്രേക്ഷകരുടെ പ്രിയ ബിഗ് ബോസ് താരം ഡോക്ടര്‍ റോബിന് രാധാകൃഷ്ണന്റെ കാര്‍ അപകടത്തില്‍പ്പെട്ടു. അപകടത്തിൽ കാര്യമായ പരിക്കൊന്നും പറ്റിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. ബിഗ് ബോസ് സീസൺ 4 ലെ ഏറ്റവുമധികം ഫാൻസ് ഫോള്ളോവേഴ്സ് ഒള്ള തരാം കൂടിയാണ് ഡോക്ടർ റോബിൻ.തൊടുപുഴയില്‍ ഒരു ഉദ്ഘാടനത്തിന് പോകുന്ന വഴിയായിരുന്നു അപകടം. സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.
റോബിന് സേഫ് ആണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാര്‍ അപകടത്തില്‍പ്പെട്ട് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിക്കൊണ്ടിരിക്കുന്നത്.വാർത്ത കേട്ട് ആരാധകർ ഏറെ പരിഭ്രാന്തത്തിലാണ്.ബിഗ് ബോസ് സീസൺ ഫോർ വിജയി ആയി പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചിരുന്ന താരമായിരുന്നു ഡോക്ടർ റോബിൻ.
വിജയ കിരീടം താരത്തിന് ലഭിച്ചിലെങ്കിലും അതിലും ഇരട്ടി സന്തോഷമേകി അദ്ദേഹത്തിന് ആരാധകർ നൽകിയ ട്രോഫി.റോബിന് ലഭിച്ച വലിയ ജനപിന്തുണ ബിഗ് ബോസിന്റെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്. ഇത്രയധികം ആരാധകരുള്ള മറ്റൊരു മത്സരാര്‍ത്ഥി ബിഗ് ബോസിനുണ്ടായിട്ടില്ല.ബിഗ് ബോസിൽ നിന്നിറങ്ങിയ ശേഷം താരത്തിന് ലഭിക്കുന്ന സ്നേഹവും വരവേൽപ്പും പ്രതീക്ഷിക്കാവുന്നതിലും അതേസമയം, റോബിന് സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണ്. പ്രമുഖ നിര്‍മാതാവ് സന്തോഷ് ടി കുരുവിള നിര്‍മിക്കുന്ന ചിത്രത്തിലൂടെയാണ് റോബിന് സിനിമാഭിനയത്തില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുന്നത്. എസ്ടികെ ഫ്രെയിംസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രം സന്തോഷ് ടി കുരുവിളയുടെ 14-ാമത്തെ ചലച്ചിത്ര സംരംഭമാണ്.