ട്രെൻഡ് സെറ്റർ സിനിമയായി മാറിയ പ്രേമത്തിൽ നിവിൻ പോളിയുടെ നായികമാരിൽ ഒരാളായി ആണ് സായ് പല്ലവി മലയാളത്തിലേക്ക് കടന്നു വന്നത്. പ്രേമത്തിന് ശേഷം ദുൽഖർ സൽമാനൊപ്പം കലിയിൽ മറ്റൊരു ഗെറ്റപ്പിലും സായി പല്ലവി എത്തി. സായി പല്ലവി നായികയാകുന്ന പുതിയ ചിത്രമാണ് ഗാർഗി. ഗൗതം രാമചന്ദ്രൻ തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ഗാർഗി സ്ത്രീ പ്രാധാന്യമുള്ള വിഷയമാണ് കൈകാര്യം ചെയ്യുന്നത്. ചിത്രം ജൂലൈ പതിനഞ്ചിന് റിലീസിനെത്തും. ഗാർഗിയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് താരങ്ങൾ ഒത്തുകൂടിയ പ്രോഗ്രാമിലാണ് നടി ഐശ്വര്യ ലക്ഷ്മി വിങ്ങിപ്പൊട്ടിയത്. നടി കരയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ് ഇപ്പോൾ.

വാർത്താ സമ്മേളനത്തിന്റെ ഭാഗമായി സംസാരിക്കുന്നതിനായി വേദിയിലേക്കെത്തിയ ഐശ്വര്യ ലക്ഷ്മി, മൈക്കിന് മുന്നിലെത്തി സംസാരിച്ചു തുടങ്ങും മുന്നേ വിതുമ്പി കരയുകയായിരുന്നു. ഐശ്വര്യ കരയുന്നത് വേദിയിലിരുന്ന സായ് പല്ലവി കാണുകയും, ഓടിയെത്തി ഐശ്വര്യയെ ചേർത്ത് പിടിച്ചു ആശ്വസിപ്പിച്ചു. ‘ഇത് സന്തോഷം കൊണ്ടുള്ള കണ്ണീരാണ് എന്നാണ്’ സായ് പല്ലവി പ്രതികരിച്ചത്. ഗാർഗി എന്ന സിനിമയിൽ അഭിനയിക്കുക മാത്രമല്ല, സിനിമ നിർമ്മിച്ചതും ഐശ്വര്യ ലക്ഷ്മി ആയിരുന്നു. സിനിമയ്ക്കു വേണ്ടി നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകൾ ഓർത്താണ്, സിനിമ പൂർണ്ണമായും യാഥാർഥ്യമായ അവസരത്തിൽ ഐശ്വര്യ വിതുമ്പിയത്. “ഇന്നെനിക്ക് ഇമോഷണൽ ദിവസമാണ്. മൂന്നു വർഷത്തോളം നീണ്ട യാത്രയാണ് ഗാർഗി എന്ന സിനിമ..” എന്ന് ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

“നിര്‍മാണത്തിന് വേണ്ടി പുറത്തൊക്കെ പോയി. അത് നടക്കാതെ വന്നതോടെ കുറച്ച്‌ ടെന്‍ഷനില്‍ ആയിരുന്നു. അതിന് മുമ്പ് പ്രീപ്രൊഡക്ഷന്‍ ചെയ്തു. മുപ്പതാമത്തെ ദിവസം എന്ത് ചിലവ് വേണം, എവിടെ ഷൂട്ട് ചെയ്യണം, എന്നൊക്കെ കണ്‍ഫ്യൂഷനായി. ചില സുഹൃത്തുക്കളാണ് എന്നെ സപ്പോര്‍ട്ട് ചെയ്യാനുണ്ടായിരുന്നത്. അതില്‍ ഒന്നാമത്തെ ആള്‍ ഐശ്വര്യ ലക്ഷ്മിയാണ്. അവള്‍ ഇല്ലെങ്കില്‍ ഈ സിനിമ ഇത്രയും ധൈര്യത്തോടെ ചെയ്ത് തീര്‍ക്കാന്‍ സാധിക്കില്ലായിരുന്നു. ഇനി കരയരുത്…” എന്ന് പിന്നാലെ സംസാരിക്കാനെത്തിയ ഗൗതം പറഞ്ഞു. സിനിമയ്ക്കു പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി അറിയിക്കാനും ഐശ്വര്യ മറന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

തമിഴിൽ വാരിസ്, തെലുങ്കിൽ വരസുഡു; ദളപതി 66 ഔദ്യോഗിക പ്രഖ്യാപനം വിജയുടെ ജന്മദിനത്തിൽ

ഇളയദളപതി വിജയുടെ അഭിനയജീവിതത്തിലെ അറുപത്തിയാറാമത് ചിത്രമാണ് ദളപതി 66. ഇതുവരെ പേരിടാത്ത ചിത്രത്തിലെ ഇപ്പോഴത്തെ പേര്…

മോഹൻലാലിനെ ഉൾപ്പെടെ പലരെയും വെച്ച് സിനിമയെടുത്തു, ഭാര്യയുടെ കെട്ടുതാലി വരെ വിൽക്കേണ്ടി വന്നു

സിനിമ എന്നത് ഒരുപാട് പേരുടെ മാസങ്ങളും വർഷങ്ങളും നീണ്ട അധ്വാനത്തിന്റെ ഫലം ആണ്. അഭിനേതാക്കൾ, സംവിധായകൻ,…

അപൂർവ്വരാഗത്തിനു ശേഷം സിബി മലയിലും ആസിഫ് അലിയും ഒന്നിക്കുന്ന അപൂർവ്വരാഗങ്ങൾ എന്ന ചിത്രം ഓഗസ്റ്റിൽ തിയ്യേറ്ററിലേക്ക്

ആസിഫ് അലിയും റോഷൻ മാത്യുവും ഒന്നിക്കുന്ന പുതിയ ചിത്രം കൊത്ത് ഓഗസ്റ്റിൽ റിലീസ് ചെയ്യാൻ ഒരുങ്ങുന്നതായി…

തെലുങ്ക് സൂപ്പർതാരം പ്രഭാസ് കൊച്ചിയിൽ, വമ്പൻ സ്വീകരണമൊരുക്കി ആരാധകർ

പ്രഭാസ് – പൂജ ഹെഗ്‌ഡെ എന്നിവരെ നായികാനായകന്മാരാക്കി രാധാകൃഷ്ണ കുമാർ സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം…