വിശ്വ വിഖ്യാത നടൻ ശിവാജി ഗണേശന്റെ സ്വത്തിനെ ചൊല്ലി തർക്കം. സ്വത്ത് ഭാഗിച്ചതിൽ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി സഹോദരിമാരായ ശാന്തി നാരായണസാമിയും രാജ്വി ഗോവിന്ദരാജനും സഹോദരനും നടനുമായ പ്രഭുവിനും നിർമാതാവ് രാംകുമാർ ഗണേശനുമെതിരെ കേസ് കൊടുത്തു.1952 മെയ് 1നാണ് ശിവാജി ഗണേശൻ കമലയെ വിവാഹം കഴിക്കുന്നത്.

അതിൽ ഇരുവർക്കും നാല് മക്കളാണ് ഉള്ളത്. നിർമാതാവായ മൂത്ത മകൻ രാംകുമാറിനും,നടനുമായ പ്രഭുവിനും എതിരെയാണ് പരാതി.ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷൻസ് നോക്കി നടത്തുന്നത് പ്രഭുവും പ്രഭുവിന്റെ മൂത്തമകൻ രംകുമാറും ചേർന്നാണ്.ആദ്യ ഘട്ടത്തിൽ എസ്റ്റേറ്റും മറ്റ് സ്വത്ത് വകകളും സ്ഥാപനങ്ങളും പ്രഭുവും രാമകുമാറും ചേർന്ന് നടത്തുന്നതിൽ ശാന്തിക്കും രാജ്വിക്കും എതിർപ്പുണ്ടായിരുന്നില്ല.

എന്നാൽ ഇവരുടെ സമ്മതം ഇല്ലാതെ ചില വസ്തുവകകൾ വിറ്റതായി വിവരം ലഭിച്ചതോടെയാണ് ശാന്തിയും രാജ്വിയും കോടതിയെ സമീപിച്ചത്. 82 കോടി വില വരുന്ന ശാന്തി തീയറ്റേഴ്‌സ് സഹോദരിമാരോട് ചോദിക്കാതെ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

സിനിമ വിടാന്‍ ഒരു ഘട്ടത്തില്‍ തീരുമാനിച്ചിരുന്നു; ഭീഷ്മ പര്‍വ്വം എനിക്ക് കിട്ടിയ ബ്ലെസിംഗ് ആണ്: ശ്രീനാഥ് ഭാസി

അടുത്തിടെ പുറത്തിറങ്ങിയ ഭീക്ഷ്‌മ പർവ്വം എന്ന ചിത്രത്തിൽ അമിയെന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചത് ശ്രീനാഥ് ഭാസി…

കുറുവച്ഛനായി ആദ്യം തീരുമാനിച്ചത് മോഹൻലാലിനെ, വെളിപ്പെടുത്തി ഷാജി കൈലാസ്‌

പ്രിത്വിരാജ് സുകുമാരനെ നായകൻ ആക്കി ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത്…

മമ്മുക്കയും ശോഭനയുമാണ് മലയാളത്തിലെ ബെസ്റ്റ്, ആസിഫ് അലി പറയുന്നു

മലയാള സിനിമ കണ്ട മികച്ച നടനും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി.…

ബോക്സോഫീസിൽ വിസ്ഫോടനം തീർക്കാൻ ആ ഇടിവെട്ട് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു?

ഇന്ത്യൻ പട്ടാള സിനിമ പ്രേമികൾ എന്നും ഇരു കയ്യും നീട്ടി സ്വീകരിച്ചിട്ടുള്ള ചിത്രങ്ങൾ ആണ് മേജർ…