പൃഥ്വിരാജ് - ഷാജി കൈലാസ് കൂട്ടുകെട്ടില്‍ ഒരുങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് കടുവ.ഇറങ്ങിയിട്ട് മൂന്നു നാല് ദിവസങ്ങക്ക് ഉള്ളിൽ തന്നെ ബോക്സോഫീസിൽ ഇടംപിടിച്ചു.ചിത്രത്തിൽ കടുവ കുന്നേൽ കുരിയച്ഛൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
അതേസമയം പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് കടുവ ജൂലായ് 7ന് തിയേറ്ററുകളില്‍ എത്തിയത് . ജൂണ്‍ മുപ്പതിന് റിലീസ് നിശ്ചയിച്ചിരുന്ന ചിത്രം ജൂലായ് 7ലേക്കു മാറ്റുകയായിരുന്നു.ഏറെ പ്രതിസന്ധികൾ നേരിട്ടുകൊണ്ടാണ് ചിത്രം പ്രേഷകർക്ക് മുന്നിൽ എത്തിയത്.എന്നാൽ കടുവക്കെതിരെ വീണ്ടും പരാതികള്‍ ഉയരുകയാണ് . ചിത്രത്തിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത് സംസ്ഥാന ഭിന്നശേഷി കമ്മീഷണറാണ് .ചിത്രത്തിലുള്ള ഭിന്നശേഷിക്കാരെയും മാതാപിതാക്കളെയും അവഹേളിച്ചുള്ള പരാമര്‍ശത്തിനെതിരെയാണ് ഭിന്നശേഷി കമ്മീഷണര്‍ രംഗത്തെത്തിയത്.
മാതാപിതാക്കള്‍ ചെയ്യുന്ന പാപങ്ങളുടെ ഫലമായിട്ടാണ് ജനിക്കുന്ന കുട്ടികൾക്ക് വൈകാല്യം ഉണ്ടാകുന്നത് എന്ന ചിത്രത്തിലെ പരാമർശനത്തിന് എതിരെയാണ് ഇപ്പോൾ വിവാദം ഉണ്ടായിരിക്കുന്നത്.ഇതേ തുടർന്ന് സിനിമയുടെ സംവിധായകന് ഷാജി കൈലാസിനും നിര്‍മാതാക്കളായ സുപ്രിയ മേനോന്, ലിസ്റ്റിന് സ്റ്റീഫന്‍ എന്നിവര്‍ക്കും നോട്ടീസ് നല്കാന് ഉത്തരവിട്ടിരിക്കുകയാണ് സംസ്ഥാന ഭിന്നശേഷി കമ്മീഷണര്‍.ഈ ഡയലോഗിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. അതേസമയം ചിത്രത്തിനെതിരെ ആരേപണവുമായി ജോസ് കുരുവിനാക്കുന്നേല്‍ എന്ന വ്യക്തിയും അദ്ദേഹത്തിന്റെ ചെറുമകനും രംഗത്തെത്തിയിരുന്നു. തന്റെ ജീവിതമാണ് സിനിമയെന്ന് ചൂണ്ടിക്കാട്ടിയാണ് ജോസ് കുരുവിനാക്കുന്നേല്‍ എത്തിയത്.