ചെന്നൈ; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പ്രശസ്ത തെന്നിന്ത്യന്‍ താരം വിക്രമിനെ ചെന്നൈയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഹൃദയാഘാതം മൂലമാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത് എന്നാണ് ചില തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ചെന്നൈയിലെ കാവേരി ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.ചെന്നൈയിലുള്ള ഒരു പ്രൈവറ്റ് ഹോസ്പിറ്റലിൽ ആണ് താഴത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. കൂടുതൽ റിപ്പോർട്ടുകൾ ഇതുവരെ വന്നിട്ടില്ല.താരത്തിന്റെ ആരോഗ്യനിലയുമായി ബന്ധപ്പെട്ട് ആശുപത്രി അധികൃതരില്‍ നിന്ന് പുതിയ വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
പൊന്നിയന്‍ സെല്‍വനാണ് വിക്രത്തിന്റേതായി ഉടന്‍ തീയെറ്ററിലെത്തുന്ന ചിത്രം.ഇന്ന് വൈകുന്നേരം 6 മണിക്ക് ചെന്നൈയിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ടീസർ ലോഞ്ചിങ്ങ്. ഈ ചടങ്ങിൽ പങ്കെടുക്കാൻ ഇരിക്കുന്ന സാഹചര്യത്തിലായിരുന്നു ഇങ്ങനെ സംഭവിച്ചത്.പ്രേക്ഷകര്‍ ആരാധനയോടെ കാത്തിരിക്കുന്ന സിനിമയാണ് മണി രത്നത്തിന്റെ പൊന്നിയിന്‍ സെല്വന്.വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ, റഹ്മാന്, ജയറാം, ശോഭിത ധൂലിപാല, ഐശ്വര്യ ലക്ഷ്മി എന്നിങ്ങനെ നീളുന്ന താരനിരയില്‍ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയം രവിയാണ്.
വിക്രം, കാര്‍ത്തി, ഐശ്വര്യ റായ്, തൃഷ എന്നിവരുടെയൊക്കെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ നിര്‍മ്മാതാക്കള്‍ കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവിട്ടിരുന്നു. ഇപ്പോഴിതാ ജയം രവി അവതരിപ്പിക്കുന്ന നായകന്റെ പോസ്റ്ററും അവര്‍ അവതരിപ്പിച്ചിരിക്കുകയാണ്.വിക്രമിന്റെ ധ്രുവനച്ചത്രം,കോബ്ര തുടങ്ങിയ സിനിമകളും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.