മലയാളത്തിന്റെ മഹാനടനാണ് മോഹൻലാൽ. ആരാധകരുടെ ‘കംപ്ലീറ്റ് ആക്ടർ’. ലോകസിനിമാ നിലവാരത്തിൽ തന്നെ പല കഥാപാത്രങ്ങളെയും മോഹൻലാൽ അവതരിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, താരത്തിന്റെ വ്യക്തി ജീവിതം പലപ്പോഴും വിവാദങ്ങൾക്ക് കാരണമായിട്ടുമുണ്ട്. മലയാള സിനിമയിലെ താരരാജാക്കന്മാരായ മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള പുതിയ വിവാദ വെളിപ്പെടുത്തൽ നടത്തിയിരിക്കുകയാണ് സന്തോഷ് വർക്കി. അടുത്തിടെ പുറത്തിറങ്ങിയ മോഹൻലാൽ ചിത്രമായ ആറാട്ടിനെ കുറിച്ചുള്ള വൈറൽ വീഡിയോ വഴി ആണ് സന്തോഷ് വർക്കി ശ്രദ്ധിക്കപ്പെടുന്നത്. ‘മോഹൻലാൽ ആറാടുകയാണ്’ എന്നായിരുന്നു സന്തോഷ് വർക്കിയുടെ പ്രതികരണം. ആരാധകരും ട്രോളൻമാരും ഇത് ഏറ്റെടുത്ത് ഹിറ്റ് ആക്കുകയും ചെയ്തു.
മോഹൻലാലിന്റെ എല്ലാ സിനിമകളും ആദ്യ ദിവസം ആദ്യ ഷോ തന്നെ കാണുന്ന വ്യക്തിയാണ് സന്തോഷ് വർക്കി. മോഹൻലാലിനെ വുമണൈസർ ആയി ചിത്രീകരിക്കുന്നതിൽ മമ്മൂട്ടിക്ക് പങ്കുണ്ട് എന്നാണ് സന്തോഷ് വർക്കിയുടെ പുതിയ വെളിപ്പെടുത്തൽ. മോഹൻലാൽ വുമണൈസറാണെന്ന് കാണിച്ച് ഇറങ്ങുന്ന ഒരുപാട് ഗോസിപ്പുകൾക്കു പിന്നിൽ മമ്മൂട്ടി പ്രവർത്തിക്കുന്നുണ്ട് എന്ന് ആലപ്പി അഷ്റഫ് എന്ന സംവിധായകൻ തന്നോട് പറഞ്ഞിട്ടുണ്ട് എന്നാണ് സന്തോഷ് വർക്കിയുടെ വിശദീകരണം. സിനിമ മേഖലയിൽ 80 ശതമാനം പേരും പെണ്ണുപിടിയൻമാരാണത്രെ.
മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ച് അഭിനയിച്ച ‘ഗീതം’ എന്ന ചിത്രത്തിലെ മോഹൻലാൽ അവതരിപ്പിച്ച പല സീനുകളും മമ്മൂട്ടി പറഞ്ഞതിനെ തുടർന്ന് കട്ട് ചെയ്തു നീക്കി എന്നും ഇത് മോഹൻലാലിനെ ഏറെ വേദനിപ്പിച്ചു എന്നും സന്തോഷ് വർക്കി പറയുന്നു. മമ്മൂട്ടിക്കും മോഹൻലാലിനും തുല്യ പ്രാധാന്യം ആയിരുന്നു ‘ഗീത’ത്തിൽ. മോഹൻലാൽ ഒരു ലോബിയിൽ പെട്ടിരിക്കുക ആണെന്നും ആന്റണി പെരുമ്പാവൂർ ഒക്കെ ആണ് കാര്യങ്ങൾ ഒക്കെ തീരുമാനിക്കുന്നത് എന്നും സന്തോഷ് വർക്കി കൂട്ടിച്ചേർത്തു. മോഹൻലാലിന്റെ വീട്ടിൽ വെച്ചു നടന്ന ഒരു ക്യാമ്പിൽ താൻ പങ്കെടുത്തിട്ടുണ്ട് എന്നും സന്തോഷ് വർക്കി പറയുന്നു.