അബ്‌ദുൾകാലമിനൊപ്പം ലോകമെമ്പാടും ആദരിക്കപ്പെടേണ്ടിയിരുന്ന വ്യക്തിയായ ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞനായിരുന്ന നമ്ബി നാരായണന്റെ കഥ പറയുന്ന ചിത്രമാണ് Rocketry-The Nambi Effec.ചിത്രത്തിന്റെ രചനയും നിർമ്മാണവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ആർ.മാധവൻ തന്നെയാണ്.ചിത്രത്തില്‍ നമ്ബി നാരായണന്റെ കഥാപാത്രമായി എത്തുന്നതും മാധവനാണ്.ഇപ്പോഴിതാ, സിനിമയെ അഭിനന്ദിച്ച്‌ തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത് രംഗത്ത് വന്നിരിക്കുകയാണ്.

‘റോക്കട്രി’ – തീര്‍ച്ചയായും എല്ലാവരും, പ്രത്യേകിച്ച്‌ യുവാക്കള്‍ കണ്ടിരിക്കേണ്ട സിനിമയാണെന്ന് രജനികാന്ത് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണത്തിനായി നിരവധി കഷ്ടപ്പാടുകളും ത്യാഗങ്ങളും സഹിച്ച പത്മഭൂഷണ്‍ നമ്ബി നാരായണന്റെ ചരിത്രം വളരെ യാഥാര്‍ത്ഥ്യബോധത്തോടെയാണ് നടന്‍ മാധവന്‍ അവതരിപ്പിച്ചതെന്നും രജനികാന്ത് കൂട്ടിച്ചേര്‍ത്തു.

ആഗോള തലത്തില്‍ വരെ പ്രശംസ നേടിയ ചിത്രം 2022 ജൂലൈ ഒന്നാം തീയതി ലോകമാസകലമുള്ള 3,850 പ്രമുഖ തിയേറ്ററുകളിൽ 13 ഭാഷകളിലായി പ്രദർശനം നടത്തിയിരുന്നു.മലയാളം, തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ എന്നിവ കൂടാതെ അറബിക്, ഫ്രഞ്ച്, സ്പാനീഷ്, ജര്‍മ്മന്‍, ചൈനീസ്, റഷ്യന്‍, ജാപ്പാനീസ് തുടങ്ങിയ ഭാഷകളിലും ചിത്രം പുറത്തിറക്കിയിരുന്നു.ആര്‍ മാധവന്റെ ട്രൈ കളര്‍ ഫിലീസും വര്‍ഗീസ് മൂലന്‍ പിക്ചര്‍സിന്റെയും ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സിമ്രാനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

Leave a Reply

Your email address will not be published.

You May Also Like

ഷാരൂഖ് ഖാന്റെ പുതിയ ചിത്രത്തിൽ ദളപതി വിജയ്, വാർത്ത ആഘോഷമാക്കി ആരാധകർ

പ്രേക്ഷകർ കിങ് ഖാൻ എന്നും SRK എന്നും ഒക്കെ ആരാധനയോടെ വിളിക്കുന്ന ബോളിവുഡ് മെഗാ സ്റ്റാർ…

ഇനിയും ഒടിടിക്ക് ചിത്രം കൊടുത്താൽ മോഹൻലാൽ ചിത്രങ്ങൾ തിയേറ്റർ കാണില്ല, കടുത്ത നിലപാടുമായി തിയേറ്റർ ഉടമകൾ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് മലയാളികളുടെ…

സേതുരാമയ്യർ വീണ്ടുമെത്തും, അണിയറയിൽ ആറാം ഭാഗം ഒരുങ്ങുന്നു?ആരാധകർ ആവേശക്കൊടുമുടിയിൽ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…

ഇതിലും ഭേദം ഏട്ടന്റെ മരക്കാർ ആണ്, പൊന്നിയിൻ സെൽവൻ കണ്ട ശേഷം സന്തോഷ്‌ വർക്കി

ഇതിഹാസ സംവിധായകൻ മണിരത്നം സംവിധാനം ചെയ്ത് ഇന്നലെ ലോകം എമ്പാടും ഉള്ള തിയേറ്ററുകളിൽ എത്തിയ ബ്രഹ്‌മാണ്ട…