ദേശാടനം, കളിയാട്ടം, പൈതൃകം, ശാന്തം,4 ദി പീപ്പിൾ, ഹൈവേ, ജോണി വാക്കർ…..
ഇതെല്ലാം ഒരേ സംവിധായകന്റെ ചിത്രങ്ങളാണ് എന്ന് തിരിച്ചറിയുന്ന നിമിഷത്തിൽ ആണ് ജയരാജ് എന്ന സംവിധായകനെ കൈ എടുത്തു കുമ്പിടാൻ തോന്നുന്നത്. മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയില്‍ ജയരാജ് സംവിധാനം ചെയ്ത് 1992 ല്‍ പുറത്തിറങ്ങിയ ഇന്ത്യൻ ഭാഷ ചിത്രമാണ് ജോണി വാക്കര്‍.വമ്ബന്‍ വിജയം നേടിയ ഈ ചിത്രം തൊണ്ണൂറുകളില്‍ ട്രെന്‍ഡ് സെറ്റര്‍ ആയി മാറിയിരുന്നു.കോളേജ് കാമ്പസുകളിൽ നിലനിന്നിരുന്ന ചില ഗുരുതരമായ പ്രശ്നങ്ങളാണ് സിനിമ കൈകാര്യം ചെയ്തത്.
ജോണി വര്‍ഗീസ് എന്ന കഥാപാത്രം ആയാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചത് കമാല്‍ ഗൗര്‍ ആയിരുന്നു. ഇരുവരെയും കൂടാതെ രഞ്ജിത, ജഗതി ശ്രീകുമാര്‍, എം ജി സോമന് തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങള്‍ ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോള്‍ ജോണി വാക്കറിന് ഒരു രണ്ടാം ഭാഗം വരാന്‍ സാധ്യത ഉണ്ടെന്ന തരത്തിലുള്ള വാർത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. സംവിധായകന് ജയരാജ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രേക്ഷകര്‍ തന്റെ ചിത്രങ്ങള്‍ക്ക് നല്കുന്ന പിന്തുണയില്‍ വലിയ സന്തോഷം ഉണ്ടെന്നും ഹൈവേ, ജോണി വാക്കര്‍ എന്നീ ചിത്രങ്ങള്‍ക്ക് രണ്ടാം ഭാഗം ഉണ്ടാകും എന്നും ജയരാജ് പറയുന്നു. ഹൈവേ രണ്ടാം ഭാഗം ആദ്യം വരുമെന്നും പിന്നാലെ ജോണി വാക്കര്‍ രണ്ടാം ഭാഗം വരുമെന്നും ജയരാജ് പറയുന്നു. സുരേഷ് ഗോപിയുടെ ജന്മദിനത്തില് ഹൈവേ രണ്ടാം ഭാഗം ഒഫീഷ്യല്‍ ആയി പ്രഖ്യാപിച്ചിരുന്നു.