പ്രിത്വിരാജ് സുകുമാരനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഷാജി കൈലാസ് സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആണ് കടുവ. ജിനു വി എബ്രഹാം ആണ് കടുവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കടുവ നിർമ്മിച്ചിരിക്കുന്നത്. ഒരു മാസ്സ് ആക്ഷൻ എന്റർടൈനർ ആയി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ബോളിവുഡ് താരം വിവേക് ഒബ്രോയ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ലൂസിഫർ എന്ന ചിത്രത്തിന് ശേഷം വിവേക് ഒബ്രോയ് അഭിനയിച്ച മലയാള ചിത്രം കൂടിയാണ് കടുവ.
ഇന്ന് തിയേറ്ററുകളിൽ എത്തിയ കടുവ എന്ന ചിത്രത്തിന് എങ്ങും മികച്ച പ്രതികരണങ്ങൾ ആണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. എന്നാൽ കടുവ സിനിമ പോരാ എന്നും തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നും പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് സന്തോഷ് വർക്കി. മോഹൻലാൽ സിനിമയായ ആറാട്ട് റിലീസ് ആയ സമയം മോഹൻലാൽ ആറാടുകയാണ് എന്ന ഡയലോഗ് വഴി പ്രശസ്തനായ വ്യക്തി ആണ് സന്തോഷ് വർക്കി. മിക്ക സിനിമകളുടെയും റിവ്യൂ വിഡിയോസിൽ നിറ സാന്നിധ്യം ആണ് സന്തോഷ്. ഒരുപാട് ആരാധകരും സന്തോഷിന് ഉണ്ട്.
കടുവ കണ്ടിറങ്ങിയ ശേഷം സന്തോഷ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. കടുവ തനിക്ക് ഇഷ്ടപ്പെട്ടില്ല എന്നും സ്ഥിരം ക്ളീഷേ കഥ തന്നെയാണ് കടുവയുടേത് എന്നുമാണ് സന്തോഷ് പറയുന്നത്. പ്രിത്വിരാജിന്റെ എൻട്രി സീൻ പോരാ എന്നും ഷാജി കൈലാസിന്റെ സംവിധാനം മോശം ആയിരുന്നുവെന്നും സന്തോഷ് പറയുന്നു. മോഹൻലാൽ ഒക്കെ ചെയ്യേണ്ട കഥ ആയിരുന്നു കടുവ എന്നും മോഹൻലാൽ ചെയ്തിരുന്നേൽ കടുവ മറ്റൊരു ലെവലിലേക്ക് ഉയർന്നേനെ എന്നും സന്തോഷ് കൂട്ടിച്ചേർത്തു.