ശക്തമായ രാഷ്ട്രീയ സ്വാധീനമുള്ള രണ്ട് ശക്തന്മാർ അവരുടെ സ്വകാര്യമായ ഈഗോ കാരണം പരസ്പരം പോരടിക്കുമ്പോൾ എന്ത് സംഭവിക്കുന്നത് എന്താണെന്ന് നമുക്കറിയാം. ഈ പ്രശ്നങ്ങളിൽ ഭൂരിഭാഗവും സാധാരണയായി ക്ഷമാപണത്തിലൂടെയോ മറ്റൊരാളുടെ പരാജയത്തിലൂടെയോ പരിഹരിക്കപ്പെടും. പക്ഷേ, നമ്മുടെ ഇന്ത്യൻ സിനിമയിലെ നായകന്മാർക്കും വില്ലന്മാർക്കും ഈ നിയമം ബാധകമല്ല. അവരിൽ ആരാണ് വലുത് എന്ന് തെളിയിക്കാൻ അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മത്സരിക്കും.
മലയാളത്തിൽ സച്ചി സംവിധാനം ചെയ്ത അയ്യപ്പനും കോശിയും എന്ന ചിത്രം അതിനൊരു ഉത്തമ ഉദാഹരണമാണ്. ഷാജി കൈലാസിന്റെ കടുവയുടെ കഥാ സന്ദർഭവും ഇത് തന്നെയാണ്. ശക്തനായ നായകനും അവനോളം തന്നെ ശക്തനായ പ്രതിനായകനും തമ്മിലുള്ള മത്സരമാണ് പൃഥ്വിരാജ് സുകുമാരൻ നായകനായി ഇപ്പോൾ തിയ്യേറ്ററുകളിൽ എത്തിയിരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ ഇതിവൃത്തം. ചിത്രത്തിൽ പ്രിത്വിരാജിനെതിരെ വില്ലൻ വേഷത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് സാക്ഷാൽ വിവേക് ഒബ്റോയ് തന്നെയാണ്.
ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനറിന്റെ എല്ലാ ചേരുവകളും ഉൾക്കൊള്ളുന്ന ചിത്രം തന്നെയാണ് കടുവ എന്ന ചിത്രം. അയ്യപ്പനും കോശിയും എന്ന ചിത്രത്തിലേതുപോലെ തന്നെ, തോട്ടം ഉടമയായ കടുവാക്കുന്നേൽ കുര്യച്ചനെയും (പൃഥ്വിരാജ് സുകുമാരൻ) ഇൻസ്പെക്ടർ ജനറൽ ജോസഫ് ചാണ്ടിയെയും (വിവേക് ഒബ്റോയ്) ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നോട്ടുപോവുന്നത്. ഇരുവരുടെയും തമ്മിൽ തമ്മിലുള്ള വൈരാഗ്യ ബുദ്ധിയും സംഘട്ടനങ്ങളും തന്നെയാണ് ചിത്രത്തിൽ പ്രധാനമായുള്ളത്, തുടർന്ന് സംഭവിക്കുന്നത് അവർ തമ്മിലുള്ള യുദ്ധമാണ്.
അന്തരിച്ച സംവിധായകൻ സച്ചിയുടെ അയ്യപ്പനും കോശിയും, മൂന്ന് മണിക്കൂർ ദൈർഘ്യമുള്ളതാണെങ്കിലും, കാണുന്നവനെ കാഴ്ചയുടെ പ്രതീക്ഷ നിലനിർത്തികൊണ്ട് ഉദ്വെക ജനകമായ നിമിഷങ്ങൾ സമ്മാനിക്കുന്ന ചിത്രം തന്നെയായിരുന്നു. എന്നാൽ സംവിധായകൻ ഷാജി കൈലാസിന്റെ കടുവ, പുതിയ കുപ്പിയിലെ പഴയ വീഞ്ഞാണ്. സംവിധായകന്റെ തിരിച്ചുവരവ് എന്ന് പറയപ്പെടുന്ന കടുവ സ്ലോ-മോ വാക്കുകളും ഫൈറ്റ് സീക്വൻസുകളും പഞ്ച് ഡയലോഗുകളും ഉള്ള ഒരു മാസ് എന്റർടെയ്നറാണ്.
പൃഥ്വിരാജ് സുകുമാരന്റെ കുര്യച്ചൻ എന്ന കഥാപാത്രമായുള്ള പ്രകടനമാണ് ചിത്രത്തിൽ നിറഞ്ഞു നിൽക്കുന്നത്. വിവേക് ഒബ്റോയ് തന്റെ വേഷത്തിന് യോജിച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സംയുക്ത മേനോൻ, അർജുൻ അശോകൻ, കലാഭവൻ ഷാജോൺ, ബൈജു സനതോഷ് എന്നിവർക്ക് കഥാപാത്രത്തിന് വലിയ പ്രാധാന്യം ഇല്ലെങ്കിലും കിട്ടിയ വേഷങ്ങൾ മനോഹരമാക്കാൻ ശ്രമിച്ചിട്ടുണ്ട്.
ജേക്സ് ബിജോയിയുടെ സംഗീതം ചിത്രത്തിന്റെ മാറ്റുകൂട്ടുന്നു ഒന്ന് തന്നെയാണ്. അതുപോലെ, അഭിനന്ദൻ രാമാനുജത്തിന്റെ ഛായാഗ്രഹണവും എഡിറ്റർ ഷമീർ മുഹമ്മദിന്റെ എഡിറ്റിംഗും ഒരു കൊമേഴ്സ്യൽ എന്റർടെയ്നറിന്റെ പ്രമേയവുമായി നന്നായി യോജിചു നിൽക്കുന്ന ഒന്ന് തന്നെയാണ്. ആകെ മൊത്തത്തിൽ ലോജിക്കെല്ലാം മാറ്റി വച്ചു kudumbavumaayi തിയ്യേറ്ററിൽ പോയിരുന്നു കണ്ടു ആസ്വദിക്കാവുന്ന ഒരു മാസ്സ് ആക്ഷൻ എന്റെർറ്റൈനെർ തന്നെയാണ് കടുവ എന്ന ചിത്രം.