മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിജയ ചിത്രം ആണ് ലൂസിഫർ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി മുരളി ഗോപിയുടെ തിരക്കഥയിൽ പ്രിത്വിരാജ് സുകുമാരൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ആണ് ലൂസിഫർ. ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്രോയ് ആയിരുന്നു ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇവരെ കൂടാതെ പ്രിത്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ, ടോവിനോ തോമസ്, സാനിയ അയ്യപ്പൻ, സായി കുമാർ, നന്ദു, കലാഭവൻ ഷാജോൺ, ബൈജു സന്തോഷ് തുടങ്ങി ഒട്ടേറെ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ലൂസിഫറിന്റെ രണ്ടാം ഭാഗമായി എമ്പുരാൻ എന്ന ചിത്രം പ്രഖ്യാപിച്ചിരുന്നു. സിനിമ എമ്പുരാൻ കൊണ്ടും അവസാനിക്കില്ല ഇനിയും തുടരും എന്ന് പ്രിത്വിരാജ് വ്യക്തമാക്കിയിരുന്നു. അതിന് ശേഷം മുരളി ഗോപിയുടെ തന്നെ തിരക്കഥയിൽ ഹോംമ്പലെ ഫിലിംസ് പ്രൊഡ്യൂസ് ചെയ്യുന്ന ടൈസൺ എന്ന ചിത്രവും പ്രിത്വിരാജ് സംവിധാനം ചെയ്യും. തമിഴിൽ കൈതിയും വിക്രവും ഒക്കെ വെച്ച് ലോകേഷ് കണകരാജ് തുടങ്ങിയത് പോലെ ഒരു പ്രിത്വിരാജ് സിനിമാറ്റിക് യൂണിവേഴ്സ് ഉണ്ടാക്കി എടുക്കാൻ ആണ് പ്രിത്വിരാജിന്റെ ശ്രമം എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
എമ്പുരാനും ടൈസണും ശേഷം മെഗാസ്റ്റാർ മമ്മുട്ടിയെ നായകൻ ആക്കി ചിത്രം ഒരുക്കാൻ ആഗ്രഹം ഉണ്ടെന്ന് പ്രിത്വിരാജ് വ്യക്തമാക്കിയിരുന്നു. ഈ ചിത്രം പ്രിത്വിരാജ് സിനിമാറ്റിക് യൂണിവേഴ്സിന്റെ ഭാഗം ആണെങ്കിൽ നെഗറ്റീവ് കഥാപാത്രമായി ആയിരിക്കും മോഹൻലാലിന്റെ സ്റ്റീഫൻ നെടുംമ്പളളി എത്തുക. അങ്ങനെ വന്നാൽ പ്രിത്വിരാജ് സിനിമാറ്റിക് യൂണിവേഴ്സിലെ അവസാന ചിത്രത്തിൽ മമ്മുട്ടി നായകനും മോഹൻലാൽ വില്ലനുമായെത്തും. ഇരുവരും നേർക്ക് നേർ വരുന്ന ചിത്രത്തിനായുള്ള കാത്തിരിപ്പിൽ ആണ് ആരാധകർ.