മലയാള സിനിമയിലെ യുവ നടിമാരിൽ ഏറെ ശ്രെദ്ധേയ ആയ ഒരാളാണ് പ്രിയ പ്രകാശ് വാര്യർ. ലോകത്തിലെ തന്നെ ഏറ്റവും പ്രശസ്തയായ ഒരു സെലിബ്രിറ്റി കൂടിയാണ് പ്രിയ പ്രകാശ് വാര്യർ. ഇന്ത്യയിൽ മാത്രമല്ല ലോകമെമ്പാടും ഒരുപാട് ആരാധകർ പ്രിയക്ക് ഉണ്ട്. ഒമർ ലുലു സംവിധാനം ചെയ്ത ഒരു അടാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാനത്തിലെ കണ്ണീറുക്കൽ മൂലം സിനിമ ഇറങ്ങുന്നത് മുൻപ് തന്നെ ലോക പ്രശസ്തയായി പ്രിയ മാറിയിരുന്നു.
നിലവിൽ ഇൻസ്റ്റാഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവെർസ് ഉള്ള മലയാളികളിൽ മൂന്നാം സ്ഥാനത്ത് ആണ് പ്രിയ വാര്യർ. കീർത്തി സുരേഷിനും അനുപമ പരമേശ്വരനും പിന്നിൽ ആണ് പ്രിയയെങ്കിലും ഏറ്റവും വേഗത്തിൽ പത്ത് മില്യൺ ഫോളോവെർസ് നേടിയ മലയാളി താരം പ്രിയ ആണ്. ഇപ്പോൾ ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പ്രിയ പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. താൻ റഷ്യയിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ ഉണ്ടായ ഒരു സംഭവത്തെ പറ്റി ആണ് താരം വാചലയായത്.
റഷ്യയിൽ അവധിക്കാല ആഘോഷത്തിന് ഇടയിലും അവിടെ തന്നെ കാണാൻ ആരാധകർ എത്തിയിരുന്നു എന്നാണ് പ്രിയ പറഞ്ഞത്. മാസ്ക് വെച്ചാലും തന്നെ ആരാധകർ തിരിച്ചറിയാൻ തുടങ്ങി എന്നും താരം പറയുന്നു. റഷ്യയിൽ വെച്ച് ബർഗർ കഴിച്ചു കൊണ്ടിരിക്കുമ്പോൾ പഞ്ചാബിൽ നിന്ന് വന്ന നാല് പേർ തന്നോട് സെൽഫി എടുത്തോട്ടെ എന്ന് ചോദിച്ചു വന്നെന്നും അവർ തന്റെ സ്റ്റോറി കണ്ട് തന്നെ അന്വേഷിച്ച് ആണ് റഷ്യ വരെ വന്നത് എന്നും പ്രിയ പറയുന്നു. തന്നെ കാണാൻ മാത്രം ഫ്ലൈറ്റ് പിടിച്ചു പഞ്ചാബിൽ നിന്ന് റഷ്യ വരെ അവർ വന്നത് എന്ന് കേട്ടപ്പോൾ താൻ അക്ഷരാർത്ഥത്തിൽ ഞെട്ടിപോയെന്നും പ്രിയ പറഞ്ഞു.