മലയാളത്തിന്റെ യുവ സൂപ്പർസ്റ്റാർ പ്രിത്വിരാജ് സുകുമാരനെ നായകനാക്കി ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ആണ് കടുവ. ഈ മാസം ഏഴാം തീയതി ലോകം എമ്പാടും ഉള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യുന്ന സിനിമയിൽ ബോളിവുഡ് സൂപ്പർ താരം വിവേക് ഒബ്രോയ് ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സംയുക്ത മേനോൻ നായിക ആകുന്ന ചിത്രം നിർമ്മിക്കുന്നത് പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ്.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയാണ് കടുവ ഒരുങ്ങുന്നത്. അതിന്റെ പ്രൊമോഷന്റെ ഭാഗമായി നിരവധി സംസ്ഥാനങ്ങളിൽ കടുവ ടീം പ്രസ്സ് മീറ്റ് നടത്തിയിരുന്നു. അങ്ങനെ നടത്തിയ ഒരു പ്രസ്സ് മീറ്റിൽ വെച്ച് പ്രിത്വിരാജ് സുകുമാരൻ പറഞ്ഞ കാര്യമാണ് ഇപ്പോൾ ശ്രെദ്ധ നേടിയിരിക്കുന്നത്. മലയാള സിനിമയിൽ ഇങ്ങനെ വിവിധ സംസ്ഥാനങ്ങളിൽ പോയിട്ടുള്ള പ്രൊമോഷന്റെ ഒരു തുടക്കം ആണോ കടുവയിലൂടെ സംഭവിക്കുന്നത് എന്ന് മാധ്യമ പ്രവർത്തകന്റെ മറുപടിക്ക് നൽകിയ മറുപടി ആണ് ശ്രദ്ധ നേടിയിരിക്കുന്നത്.
ഇതിന് തുടക്കം ഇട്ടത് താൻ ആണെന്ന് പറയാൻ കഴിയില്ല എന്നും കുറുപ്പ് എന്ന ചിത്രത്തിലൂടെ ദുൽഖർ ആണ് ഇങ്ങനെ ഒരു പരിപാടിക്ക് തുടക്കം ഇട്ടത് എന്നാണ് പ്രിത്വിരാജ് പറഞ്ഞത്. ഇനിയുള്ള എല്ലാ വലിയ മലയാള സിനിമയും ഇങ്ങനെ ചെയ്യണം എന്നാണ് തന്റെ ആഗ്രഹം എന്നും പ്രിത്വിരാജ് പറയുന്നു. മാസ്സ് സിനിമകളുടെ അമരക്കാരൻ ഷാജി കൈലാസ് ഒരു നീണ്ട ഇടവേളക്ക് ശേഷം തിരിച്ചു വരുമ്പോൾ വലിയ പ്രതീക്ഷയിലാണ് മാസ്സ് ആക്ഷൻ സിനിമകൾ ഇഷ്ടപെടുന്ന പ്രേക്ഷകർ.