പ്രമുഖ സംവിധായകൻ മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ ചിത്രം ഒരു പരമ്പരയായി ഒരുങ്ങുന്നുവെന്നും ആദ്യ ഭാഗം ഉടൻ തന്നെ തിയേറ്ററുകളിൽ എത്തുമെന്നും നേരത്തെ തന്നെ അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു . നേരത്തെ, നിർമ്മാതാക്കൾ റിലീസ് തീയതി വെളിപ്പെടുത്തുകയും ചിത്രത്തിലെ പ്രധാന അഭിനേതാക്കളെ പരിചയപ്പെടുത്തുകയും ചെയ്തു.

എന്നാൽ ഇപ്പൊ ചിത്രത്തിലെ ചിയാൻ വിക്രമിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിയിരിക്കുകയാണ് , താരം ഒരു ക്രൂരനായ പോരാളിയായും ചോള രാജകുമാരനായും ആണ് ചിത്രത്തിൽ വേഷമിടുന്നതെന്നാണ് പോസ്റ്ററിൽ നിന്നും അറിയാൻ കഴിയുന്നത്.

നിർമ്മാതാക്കൾ ചിത്രത്തിന്റെ ഔദ്യോഗിക ട്വിറ്റർ പേജിൽ നിന്നാണ് ആദിത്യ കരികാലൻ എന്ന വിക്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറക്കിയിരിക്കുന്നത്. ചിത്രത്തിന് വമ്പിച്ച സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിച്ചു കൊണ്ടിരിക്കുന്നത്. പോസ്റ്റർ ഷെയർ ചെയ്യുന്നതിനൊപ്പം, “ചോള കിരീടാവകാശിയെ സ്വാഗതം ചെയ്യുക! ഉഗ്രനായ യോദ്ധാവ്. കാട്ടുപുലി. ആദിത്യ കരികാലൻ! #PS1 @madrastalkies_ #മണിരത്നം” എന്നിങ്ങനെയുള്ള കുറിപ്പുമാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

പൂർണ്ണമായ രാജകീയ അവതാരത്തിൽ ചോള രാജകുമാരന്റെ വസ്ത്രത്തിൽ ഗംഭീര ലുക്കിലാണ് വിക്രം പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് . ആദിത്യ കരികാലന്റെ വേഷം അവതരിപ്പിക്കുന്ന അദ്ദേഹം യുദ്ധമേഖലയിൽ വാളിനൊപ്പം കുതിരപ്പുറത്ത് കയറുന്ന യോദ്ധാവിന്റെ വസ്ത്രത്തിൽ മനോഹരമായി കാണപ്പെടുന്നു.

ചിയാൻ വിക്രമിന്റെത് കൂടാതെ കാർത്തിയുടെയും ചിത്രത്തിലെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇപ്പോൾ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുകയാണ്. കോളിവുഡിലെ യുവ നായകൻ ജയം രവിയാണ് അരുൾമൊഴി വർമ്മൻ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററിൽ മുറിവുകളും ചോരപ്പാടുകളും നിറഞ്ഞ യുദ്ധമേഖലയിൽ നിൽക്കുന്ന താരത്തിന്റെ ചിത്രമാണ് ഉണ്ടായിരുന്നത്.

തീ നിറഞ്ഞ പശ്ചാത്തലവും വാളുമായി നിൽക്കുന്ന അദ്ദേഹത്തിന്റെ യോദ്ധാവിന്റെ അപ്പീലും പോസ്റ്ററിനു മനോഹാരിത നൽകുന്നുണ്ട്. ഒരിടവേളക്ക് ശേഷം മണിരത്‌നം എന്ന സംവിധായകൻ അണിയിച്ചൊരുക്കുന്ന ചിത്രം എന്ന പ്രത്യേകതയും ചിത്രത്തിന്റ് ഉണ്ട്. അതുകൊണ്ടു തന്നെ അസാധാരണമായ മെയ്‌ക്കിങ്ങും ഫ്രെയിമുകളും തന്നെയാണ് പ്രേക്ഷകർ ചിത്രത്തിൽ നിന്നും പ്രതീക്ഷിക്കുന്നത്. ഇവരെക്കൂടാതെ മലയാളത്തിൽ നിന്നും ജയറാം റഹ്മാൻ ഐശ്വര്യ ലക്ഷ്മി തുടങ്ങിയ താരങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

Leave a Reply

Your email address will not be published.

You May Also Like

വിജയ് ചിത്രത്തിന്റെ ഭാഗമാകാൻ എസ് ജെ സൂര്യയും

ദളപതി വിജയുടെ വരാനിരിക്കുന്ന തമിഴ് ചിത്രമായ വാരിസിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. വംശി പൈടിപ്പള്ളി സംവിധാനം ചെയ്യുന്ന…

ശ്രീനിയേട്ടന് ആദരാഞ്ജലികൾ, വ്യാജപ്രചാരണം കണ്ട് ശ്രീനിവാസന്റെ മറുപടി ; കുറിപ്പ്..

വൈപാസ് സർജറിയെ തുടർന്ന് ആശുപത്രിയിൽ കഴിയുന്ന നടൻ ശ്രീനിവാസന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണ്.. എന്നാൽ കഴിഞ്ഞ…

നെഗറ്റീവ് റിവ്യൂവിൽ വീഴാൻ ഇത് ഈട്ടിയോ തേക്കോ ഒന്നുമല്ല, ദളപതി വിജയിയുടെ ബീസ്റ്റാണ്

ദളപതി വിജയിയെ നായകനാക്കി നെൽസൺ ദിലീപ്കുമാർ ഡോക്ടർ എന്ന ശിവകാർത്തികേയൻ ചിത്രത്തിന് ശേഷം സംവിധാനം ചെയ്ത്…

ബോക്സോഫിസിനെ പഞ്ഞിക്കിടാൻ മമ്മൂക്കയും ലാലേട്ടനും വൈശാഖ് ചിത്രത്തിലൂടെ വീണ്ടും ഒന്നിക്കുന്നു?

മലയാള സിനിമയിലെ താരരാജാക്കൻമാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് വളരെ കാലമായി ഇരുവരുടെയും ആരാധകരും…