വിഖ്യാത സംവിധായകനായ ശങ്കറിന്റെ സംവിധാനത്തിൽ ഉലകനായകൻ കമൽ; ഹസ്സനെ നായകനാക്കി അണിയിച്ചൊരുക്കുന്ന ചിത്രമാണ് ഇന്ത്യൻ 2 . വിക്രം സിനിമക്കായി ചിത്രത്തിന്റെ ഷൂട്ടിംഗ് നിർത്തി വച്ചിരുന്നെങ്കിലും ഇപ്പോൾ ഓഗസ്റ്റിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് വീണ്ടും പുനരാരംഭിക്കും എന്നാണു അറിയാൻ കഴിയുന്നത്. ചിത്രം ലതിക പ്രൊഡക്ഷൻസിന്റെ ബാനറിൽ ചിത്രീകരണം ആരംഭിച്ചെങ്കിലും പിന്നീട് ഒരുപാട് വെല്ലുവിളികളും നേരിടുകയും ചിത്രത്തിന്റെ ചിത്രീകരണം തടസ്സപ്പെടുകയും ചെയ്തു.
ബഡ്ജറ്റ് അടക്കം പല കാര്യങ്ങളുമായി ബന്ധപ്പെട്ട ഒട്ടനേകം ഭീഷണികളും ചിത്രീകരണത്തിൽ അഭിമുഖീകരിക്കുകയുണ്ടായി. കൊറോണ മൂലമുള്ള തടസ്സങ്ങളും ചിത്രീകരണത്തിനിടെ ഉണ്ടായ അപകടങ്ങളും എല്ലാം ചിത്രത്തിന്റെ മുന്പോട്ടുള്ള യാത്രക്ക് തടസ്സം സൃഷ്ടിച്ചിരുന്നു. ചിത്രം പിന്നീട ഒട്ടനേകം പ്രതിസന്ധികളും നേരിടുകയുണ്ടായി.
സംവിധായകനും നിർമാതാക്കളും തമ്മിൽ ബഡ്ജറ്റിനെ ചൊല്ലിയുള്ള തർക്കങ്ങളും ചിത്രത്തിന്റെ ഉള്ളടക്കത്തെ കുറിച്ചുള്ള വിവാദങ്ങളും എല്ലാം തന്നെ ചിത്രത്തിന്റെ സുഗമമായ യാത്രക്ക് കടമ്പകളായി മാറി. എന്നാൽ ഇപ്പൊ ഉലകനായകൻ ചിത്രമായ വിക്രം വൻ വിജയമായതിന്റെ പിന്നാലെ ഇപ്പോൾ ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസ് കൂടി ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളികളാകുകയാണ്.

വിക്രം എന്ന കമൽ ഹസ്സൻ ചിത്രത്തിന്റെ വിജയം ഇന്ത്യന്‍ 2-ന്റെ പുനരുജ്ജീവനത്തില്‍ വലിയ പങ്കുവഹിച്ചു. ഈ ചിത്രത്തിന്റെ നിർമാണത്തിലും റെഡ് ജിൻറ്റെ മൂവീസ് വലിയ പങ്കു വഹിച്ചിരുന്നു. കമല്ഹാലന്റെ അഭ്യര്‍ത്ഥന പ്രകാരമാണ് ലൈകയും ശങ്കറും തമ്മില്‍ ഉണ്ടായിരുന്ന തര്‍ക്കങ്ങളില്‍ ഉദയനിധി മധ്യസ്ഥത വഹിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തേ ചിത്രത്തിന്റെ പകുതിയോളം ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടുണ്ട്. എന്നാല്‍ നായികാ വേഷത്തിലുണ്ടായിരുന്ന കാജല്‍ അഗര്‍വാളിനു പകരവും അന്തരിച്ച വിവേക്, നെടുമുടി വേണു എന്നിവര്‍ക്കു പകരവും പുതിയ അഭിനേതാക്കള്‍ എത്തുന്നതിനാല്‍ ഇവരുള്‍പ്പെട്ട രംഗങ്ങള്‍ പൂര്‍ണമായി വീണ്ടും ചിത്രീകരിക്കേണ്ടിവരും.