തമിഴ് സിനിമ പ്രേക്ഷകർക്ക് കാഴ്ചയുടെയും സിനിമയുടെ പുതുതലങ്ങളെയും സമ്മാനിച്ച സൂര്യ നായക വേഷത്തിൽ അഭിനയിച്ചു തകർത്ത എ ആർ മുരുഗദോസ് ചിത്രമാണ് ഗജിനി എന്ന ചിത്രം. സൂര്യക്കൊപ്പം അസിൻ ആണ് ചിത്രത്തിൽ നായികാവേഷത്തിൽ എത്തിയത്. ബോക്സ് ഓഫീസിൽ വമ്പൻ ഹിറ്റായിരുന്നു
ചിത്രം പിന്നീട് ഹിന്ദിയിലേക്ക് റീമക്ക് ചെയുകയും ചെയ്തു ഹിന്ദിയിൽ ഗജിനി ആയെത്തിയത് ആമിർ ഖാൻ ആയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തെ കുറിച്ചുള്ള പുതിയ വിശേഷം മറ്റൊന്നാണ്. തമിഴിൽ സൂര്യക്ക് മുൻപേ മറ്റൊരു നടന്ൻയിരുന്നു ഗജിനിയിലേക്കുള്ള നായക വേഷത്തിലേക്ക് ക്ഷണം ലഭിച്ചത്. മറ്റാരുമായിരുന്നില്ല സാക്ഷാൽ മാധവൻ ഉ തന്നെ.
തന്റെ പുതിയ ചിത്രമായ റോക്കറ്റ്റി ദി നമ്പി എഫ്ഫക്റ്റ് എന്ന റോക്കറ്റ് സൈന്റിസ്റ് ആയ നമ്പി നാരായണന്റെ ജീവിതം പ്രമേയമായെത്തിയ ചിത്രത്തെക്കുറിച്ചു ഇൻസ്റ്റാഗ്രാം ലൈവ് ഇത് സൂര്യയുടെ സംസാരിക്കവെ ആണ് മാധവൻ തന്നെ ഇക്കാര്യം വെളിപ്പെടുത്തിയത്. തനിക്കാണ് ഉര്യക് മുൻപേ ഈ ചിത്രത്തിലേക്ക് ക്ഷണം ലഭിച്ചതെന്നും എന്നാൽ തനിക്കു ചിത്രത്തിന്റെ രണ്ടാം പകുതി ഇഷ്ടപ്പെട്ടില്ലെന്നും അതിനാൽ ചിത്രത്തിൽ നിന്നും പിന്മാറിയെന്നും അങ്ങനെ ആ ചിത്രമാണ് സൂര്യയെ തേടിയെത്തിയത് എന്നും താരം വെളിപ്പെടുത്തി.
എനിക്ക് നിങ്ങളുടെ ഏറ്റവും ഇഷ്ടമുള്ള ഒരു ചിത്രമാണ് കാക്ക കാക്ക അതുകൊണ്ടു തന്നെ ഗജിനി എന്ന ചിത്രത്തിലേക്ക് നിങ്ങൾ കാസറ്റ് ചെയ്യപ്പെട്ടപ്പോഴും എനിക്ക് സന്തോഷമായിരുന്നു. അതുകൊണ്ടു തന്നെയായിരിക്കാം ആ ചിത്രം ഒരു ഹിറ്റായി മാറിയത്. ചിത്രത്തിന് വേണ്ടി തങ്ങൾ എത്ര മാത്രം കഷ്ടപെട്ടിരുന്നു എന്ന് ഞാൻ കണ്ടതാണ്. ഒരുപാട് കഷ്ടപ്പെട്ടതിന്റെ ഫലം തന്നെയാണ് ചിത്രത്തിന് ലഭിച്ച സ്വീകാര്യത.
നിങ്ങളുടെ ആ സിക്സ് പാക്ക് അതിനെ പ്രശംസിക്കാതെ വയ്യ. ഞാനാണെങ്കിൽ ചിത്രത്തിന് വേണ്ടി അത്രയൊന്നും എഫ്ഫോർട് ഇട്ടെന്ന് വരില്ല. ചിത്രത്തിൽ കാണുന്നത് പോലെയുള്ള രൂപത്തിലേക്ക് എത്തുന്നതിനായി നിങ്ങൾ ഒരാഴ്ചയോളമ ഉപ്പു കഴിക്കാതെ ഇരുന്നതും ഞൻ ഓർക്കുന്നുണ്ട്. സുര്യയെപ്പോലെ ടാലന്റഡ് ആയ നടന്മാരെയാണ് ഇന്ന് സിനിമ ഇൻഡസ്ട്രയ്ക്കു ആവശ്യം.
ആ ഡെഡിക്കേഷൻ കരിയറില്‍ ഞാന്‍ നടത്തുന്ന തിരഞ്ഞെടുപ്പുകളെ ചോദ്യം ചെയ്യാന്‍ എന്നെ പ്രേരിപ്പിച്ചു. ഞാനെന്റെ കരിയറിനോട് വേണ്ടത്ര നീതി പുലര്‍ത്തുന്നില്ലെന്ന് എനിക്ക് തോന്നി. ഞാന്‍ നിങ്ങളെ ഒരു ഉദാഹരണമായി കാണാന്‍ തുടങ്ങി,” മാധവന് പറഞ്ഞു.