തമിഴ് സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് നടിപ്പിൻ നായകൻ സൂര്യ. തമിഴ് സിനിമയിലെ എന്നല്ല ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ് സൂര്യ. പാണ്ടിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എതിർക്കും തുനിതവൻ എന്ന ചിത്രമാണ് സൂര്യ നായകനായി റിലീസ് ആയ അവസാന സിനിമ. കമൽ ഹാസനെ നായകൻ ആക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം എന്ന ചിത്രത്തിൽ ഒരു അഥിതി വേഷത്തിലും സൂര്യ എത്തിയിരുന്നു.

മലയാള സിനിമയിലെ യുവ നടന്മാരിൽ ശ്രദ്ധേയനായ ഒരാളാണ് ദുൽഖർ സൽമാൻ. മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി എന്നീ ഭാഷകളിൽ ഇതിനോടകം തന്നെ തന്റെ സാന്നിധ്യം അറിയിച്ച ദുൽഖറിന് അവിടെയെല്ലാം ഒരുപാട് ആരാധകർ ഉണ്ട്. സോണി ലൈവ് വഴി ഡയറക്റ്റ് ഒ ടി ടി റിലീസ് ആയെത്തിയ സല്യൂട്ട് എന്ന ചിത്രം ആണ് ദുൽഖർ അഭിനയിച്ച് പുറത്ത് വന്ന അവസാന സിനിമ. ബോബി-സഞ്ജയ്‌ എന്നിവരുടെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ് ആണ് ചിത്രം സംവിധാനം ചെയ്തത്.

ഇപ്പോൾ നടിപ്പിൻ നായകൻ സൂര്യയും ദുൽഖർ സൽമാനും ഒരു ചിത്രത്തിന് വേണ്ടി ഒന്നിക്കാൻ പോവുകയാണ് എന്ന വാർത്തകൾ ആണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. ചില തമിഴ് മാധ്യമങ്ങൾ ആണ് ഈ വിവരം പുറത്ത് വിട്ടത്. സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിന് വേണ്ടി ഇരുവരും ഒന്നിക്കുന്നു എന്ന താരത്തിലാണ് ഇപ്പോൾ വാർത്തകൾ വന്ന് കൊണ്ടിരിക്കുന്നത്. എന്നൽ ഇതിനെപ്പറ്റി ഇതുവരെ ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ ഇതുവരെ വന്നിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

അടുത്ത 300 കോടി അടിക്കാൻ മോഹൻലാലിന്റെ റാം

12ത് മാനിനു ശേഷം മോഹൻലാൽ ജിത്തു ജോസഫ് ഒന്നിക്കുന്ന ഏറ്റവും പുതിയ ചലച്ചിത്രമാണ് റാം. ദൃശ്യം…

ഷൂട്ടിംഗിനിടെ സാമന്തയും വിജയ് ദേവർകൊണ്ടയും സഞ്ചരിച്ച കാർ നദിയിലേക്ക് മറിഞ്ഞു

അർജുൻ റെഡ്ഢി എന്ന ഒറ്റ ചിത്രത്തിലൂടെ സൗത്ത് ഇന്ത്യ മൊത്തം തരംഗം സൃഷ്ടിച്ച ആളാണ് വിജയ്…

അനൂപ് കയ്യിൽ കാശ് ഇല്ലാത്ത ഒരാൾ ഒന്നും അല്ല ; വെളിപ്പെടുത്തലുമായി ഓണം ബമ്പർ അടിച്ച അനൂപിന്റെ നാട്ടുകാർ

കഴിഞ്ഞ ദിവസമായിരുന്നു ഓണം ബംബർ ഭാഗ്യകുറിയുടെ വിജയ് കേരളക്കരയുടെ മുൻപിലേക്ക് എത്തിയത്. ഒന്നാം സമ്മാനം സ്വന്തമാക്കിയ…

മോഹൻലാലിന്റെ ഉപേക്ഷിക്കപ്പെട്ട ഹോളിവുഡ് താരത്തിന് ഒപ്പമുള്ള ചിത്രം, അന്ന് അത് നടന്നിരുന്നുവെങ്കിൽ

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവും ആണ് കംപ്ലീറ്റ്…