മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരങ്ങളിൽ ഒരാളും ആണ് മെഗാസ്റ്റാർ മമ്മൂട്ടി. മലയാള സിനിമയിലെ എന്നല്ല ലോക സിനിമയിലെ മികച്ച നടന്മാരുടെ പട്ടിക എടുത്താൽ അതിൽ തീർച്ചയായും ഉണ്ടാകും എന്ന് ഉറപ്പുള്ള ഒരു താരം കൂടിയാണ് മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ വന്നിട്ട് അൻപത് വർഷത്തിലേറെ ആയെങ്കിലും ഇന്നും വൈവിധ്യപൂർണ്ണമായ വേഷങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കുവാൻ മെഗാസ്റ്റാർ മമ്മുട്ടിക്ക് സാധിക്കുന്നുണ്ട്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി രഞ്ജിത്തിന്റെ തിരക്കഥയിൽ ജയരാജ് സംവിധാനം ചെയ്ത് 1992 ൽ പുറത്തിറങ്ങിയ ചിത്രം ആണ് ജോണി വാക്കർ. വമ്പൻ വിജയം നേടിയ ഈ ചിത്രം തൊണ്ണൂറുകളിൽ ട്രെൻഡ് സെറ്റർ ആയി മാറിയിരുന്നു. ജോണി വർഗീസ് എന്ന കഥാപാത്രം ആയാണ് മെഗാസ്റ്റാർ മമ്മൂട്ടി ചിത്രത്തിൽ എത്തിയത്. ചിത്രത്തിൽ വില്ലൻ ആയെത്തിയത് കമാൽ ഗൗർ ആയിരുന്നു. ഇരുവരെയും കൂടാതെ രഞ്ജിത, ജഗതി ശ്രീകുമാർ, എം ജി സോമൻ തുടങ്ങി ഒട്ടേറെ പ്രമുഖ താരങ്ങൾ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.
ഇപ്പോൾ ജോണി വാക്കറിന് ഒരു രണ്ടാം ഭാഗം വരാൻ സാധ്യത ഉണ്ടെന്ന വാർത്തകൾ ആണ് സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. സംവിധായകൻ ജയരാജ് തന്നെയാണ് ഇക്കാര്യം പുറത്ത് വിട്ടത്. പ്രേക്ഷകർ തന്റെ ചിത്രങ്ങൾക്ക് നൽകുന്ന പിന്തുണയിൽ വലിയ സന്തോഷം ഉണ്ടെന്നും ഹൈവേ, ജോണി വാക്കർ എന്നീ ചിത്രങ്ങൾക്ക് രണ്ടാം ഭാഗം ഉണ്ടാകും എന്നും ജയരാജ് പറയുന്നു. ഹൈവേ രണ്ടാം ഭാഗം ആദ്യം വരുമെന്നും പിന്നാലെ ജോണി വാക്കർ രണ്ടാം ഭാഗം വരുമെന്നും ജയരാജ് പറയുന്നു. സുരേഷ് ഗോപിയുടെ ജന്മദിനത്തിൽ ഹൈവേ രണ്ടാം ഭാഗം ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചിരുന്നു.