മലയാള സിനിമയുടെ കാലത്തെ മികച്ച നടന്മാരിൽ ഒരാളും ഏറ്റവും വലിയ താരവുമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാൽ. മലയാള സിനിമയിലെ എന്നല്ല ലോക സിനിമയിലെ തന്നെ മികച്ച നടന്മാരുടെ പട്ടിക എടുത്ത് നോക്കിയാൽ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഒരാൾ തീർച്ചയായും കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആയിരിക്കും. സിനിമയിൽ വന്ന് അൻപത് വർഷത്തിന് അടുത്ത് ആയിട്ടും ഇന്നും വൈവിധ്യ പൂർണമായ വേഷങ്ങളിലൂടെ പ്രേക്ഷക ലക്ഷങ്ങളെ വിസ്മയിപ്പിക്കുവാൻ കംപ്ലീറ്റ് ആക്ടർ മോഹൻലാലിന് സാധിക്കുന്നുണ്ട്.
മലയാളത്തിനു പുറമേ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചിട്ടുള്ള മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ആണ് ബറോസ്. മൈ ഡിയർ കുട്ടിച്ചാത്താൻ എന്ന ചിത്രത്തിന്റെ സൃഷ്ട്ടാവായ ജിജോ പുന്നൂസ് ആണ് ബറോസിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ബറോസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് പ്രശസ്ത ഛായഗ്രഹകൻ സന്തോഷ് ശിവൻ ആണ്.
ഇപ്പോൾ സന്തോഷ് ശിവൻ പറഞ്ഞ ഒരു കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ബറോസ് എന്ന ചിത്രത്തിന് ശേഷം മറ്റൊരു ചിത്രം മോഹൻലാൽ സംവിധാനം ചെയ്യാൻ സാധ്യത ഇല്ല എന്നാണ് സന്തോഷ് ശിവൻ പറയുന്നത്. അങ്ങനെ ഒരു താല്പര്യം ഇപ്പോൾ ലാൽ സാറിന് ഇല്ലെന്നും പക്ഷെ അദ്ദേഹത്തിന് ഇഷ്ടപ്പെടുന്ന നല്ലൊരു കഥ വന്നാൽ തീർച്ചയായും അദ്ദേഹം വീണ്ടും ഒരു ചിത്രം സംവിധാനം ചെയ്യും എന്നും സന്തോഷ് ശിവൻ പറയുന്നു. ബറോസ് എന്ന ചിത്രത്തിൽ ലാൽ സാറിന്റെ ഒരു സിഗ്നചർ തീർച്ചയായും കാണാൻ സാധിക്കും എന്നും സന്തോഷ് ശിവൻ പറയുന്നു.