ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളും മലയാള സിനിമയിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളുമാണ് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമയിൽ വന്ന് അൻപത് വർഷത്തിലേറെ ആയിട്ടും ഇന്നും വൈവിധ്യപൂർണ്ണമായ വേഷങ്ങളിലൂടെ പ്രേക്ഷക മനസ്സ് കീഴടക്കാൻ മെഗാസ്റ്റാർ മമ്മൂട്ടിക്ക് സാധിക്കുന്നുണ്ട്. എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത പുറത്തിറങ്ങിയ സിബിഐ ഫൈവ് ദി ബ്രെയിൻ എന്ന ചിത്രമാണ് മമ്മൂട്ടി അഭിനയിച്ച തിയേറ്ററുകളിൽ എത്തിയ അവസാന ചിത്രം. നവാഗതയായ റത്തീന സംവിധാനം ചെയ്ത പുഴു എന്ന ചിത്രം ആണ് മെഗാസ്റ്റാർ അഭിനയിച്ചു പുറത്തിറങ്ങിയ അവസാന ചിത്രം. ചിത്രം സോണി ലൈവ് വഴി ഡയറക്റ്റ് ഒ ടി ടി റിലീസ് ആയാണ് എത്തിയത്.
ഒരു പിടി മികച്ച ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. അതിൽ ഏറെ പ്രതീക്ഷ ഉള്ള ഒരു ചിത്രം ആണ് റോർഷാക്ക്. കെട്ടിയോൾ ആണ് എന്റെ മാലാഖ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുശേഷം നിസാം ബഷീർ സംവിധാനം ചെയ്യുന്ന ചിത്രമാണ് റോർഷാക്ക്. ചിത്രത്തിന്റെ അവസാന ഷെഡ്യൂൾ ദുബായിൽ തുടങ്ങിയിരിക്കുകയാണ്. ഒരു സൈക്കോളജിക്കൽ ത്രില്ലെർ ആയി ഒരുക്കുന്ന ചിത്രം സെപ്റ്റംബർ ഏഴിന് തിയേറ്ററുകളിൽ എത്തും എന്നാണ് ലഭിക്കുന്ന വിവരം.
ഇപ്പോൾ ചിത്രത്തിൽ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാളത്തിന്റെ യുവതാരം ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് എന്ന വാർത്തയാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്. മമ്മുട്ടിക്കൊപ്പം നിൽക്കുന്ന ഒരു ചിത്രം ആസിഫ് അലി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പങ്കുവെച്ചത് മുതലാണ് ഇരുവരും റോർഷാക്കിൽ ഒരുമിക്കുന്നു എന്ന അഭ്യൂഹങ്ങൾ ശക്തമായത്. എന്നാൽ ഇതിനെപറ്റി ഇതുവരെ ഔദ്യോഗിക സ്ഥിതീകരണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ല.