തമിഴ് സിനിമ കണ്ട എക്കാലത്തെയും വലിയ താരങ്ങളിൽ ഒരാളാണ് ദളപതി വിജയ്. നിലവിൽ ദളപതി വിജയിയുടെ അത്രയും സ്റ്റാർ വാല്യൂ ഉള്ള ഒരു നടൻ ഇന്ത്യൻ സിനിമയിൽ വേറെ ഇല്ലാ എന്ന് തന്നെ പറയാം. നെഗറ്റീവ് റിവ്യൂ വരുന്ന സിനിമകൾ പോലും ലാഭത്തിൽ എത്തിക്കാൻ ഇന്ന് വിജയ് അല്ലാതെ വേറൊരു താരവും ഇന്ത്യൻ സിനിമയിൽ ഇല്ല. അതിന് ഏറ്റവും വലിയ ഉദാഹരണം ആണ് ഏപ്രിൽ 13 ന് തിയേറ്ററുകളിൽ എത്തിയ ബീസ്റ്റ്.
നെൽസൺ ദിലീപ് കുമാർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതൽ നെഗറ്റീവ് റിവ്യൂസ് ആണ് പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചത്. എന്നാൽ നെഗറ്റീവ് റിവ്യൂസിനെ എല്ലാം കാറ്റിൽ പറത്തി ദളപതി വിജയിയുടെ സ്റ്റാർ വാല്യൂവിന്റെ ബലത്തിൽ ബീസ്റ്റ് ആഗോള തലത്തിൽ ഇരുന്നൂറ്റി അൻപത് കോടി രൂപയിലേറെ കളക്ഷൻ നേടി. ബീസ്റ്റിൽ വിജയ് അല്ലായിരുന്നു നായകനെങ്കിൽ ചിത്രം അതിദാരുണമായി ബോക്സ് ഓഫീസിൽ തകർന്നടിഞ്ഞേനെ.
ദളപതി വിജയ് നായകൻ ആകുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് പ്രശസ്ത സംവിധായകൻ വംഷിയാണ്. രശ്മിക മന്ദാനയാണ് ചിത്രത്തിൽ നായികയയെത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് വിജയിയുടെ പിറന്നാൾ ദിനത്തിൽ പുറത്ത് വിട്ടിരുന്നു. ഫസ്റ്റ് ലുക്ക് പുറത്ത് വന്ന് നിമിഷങ്ങൾക്കുള്ളിൽ ഒരുപാട് ട്രോളുകൾ ആണ് ഏറ്റു വാങ്ങേണ്ടി വന്നത്. സിനിമ കോപ്പി അടിക്കുന്നത് കണ്ടിട്ടുണ്ട് ഒരു പോസ്റ്റർ പോലും കോപ്പിയടിക്കേണ്ട ഗതികേടായോ എന്നാണ് എല്ലാവരും ചോദിക്കുന്നത്. ദുൽഖർ ഓട്ടോ എന്ന കമ്പനിക്ക് വേണ്ടി പരസ്യത്തിൽ പോസ്സ് ചെയ്തിരിക്കുന്നത് പോലെ തന്നെയാണ് വാരിസ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്കിൽ വിജയ് പോസ്സ് ചെയ്തിരിക്കുന്നത്. ഇതാണ് ട്രോളിന് വഴി വെച്ചത്. എന്നാൽ ഇതിനെതിരെ ഓട്ടോ കമ്പനി രംഗത്ത് വന്നിരുന്നു. ഓട്ടോ ഇങ്ങനെ ഒരു ഷൂട്ട് നടത്തിയിട്ടില്ല എന്നും അത് വിജയിയുടെ തലക്ക് പകരം ആരോ ദുൽഖറിന്റെ തല വെട്ടി ഒട്ടിച്ചത് ആണെന്ന് ആണ് ഓട്ടോ കമ്പനി പറയുന്നത്.