ഇന്ത്യയിലെ പ്രമുഖ റിയാലിറ്റി ഷോകളിൽ ഒന്നാണ് ബിഗ് ബോസ്. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ ആണ് ബിഗ് ബോസ് മലയാളം പതിപ്പിന്റെ അവതാരകൻ. മലയാളത്തിൽ ബിഗ് ബോസ് നാലാം സീസൺ അതിന്റെ അവസാനത്തോട് അടുത്ത് കൊണ്ടിരിക്കുകയാണ് ഇപ്പോൾ. ലക്ഷ്മി പ്രിയ, സൂരജ്, ധന്യ മേരി വർഗീസ്, റിയാസ്, ബ്ലസ്ലീ, ദിൽഷാ എന്നിവർ മാത്രമാണ് ഇനി ഷോയിൽ മത്സരാർത്ഥികൾ ആയി ഉള്ളത്. ഇരുപത് പേരായിരുന്നു ഇത്തവണ മത്സരിക്കാൻ ഉണ്ടായിരുന്നത്. അതാണിപ്പോൾ ആറ് പേരായി ചുരുങ്ങിയിരിക്കുന്നത്.
ഇനി ഒരാഴ്ച കൂടി കഴിഞ്ഞാൽ ബിഗ് ബോസ് നാലാം സീസണിലെ വിജയിയെ അറിയാം. അതിനായുള്ള കാത്തിരിപ്പിൽ ആണ് എല്ലാ മലയാളികളും. ബിഗ് ബോസ്സിലെ മത്സരാർത്ഥിയായ ലക്ഷ്മി പ്രിയ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. തന്റെ സിനിമ ജീവിതത്തെ കുറിച്ചും നാടക വേദിയിൽ നിന്ന് സിനിമയിൽ എത്തിയതിനെ പറ്റിയും ഒക്കെ പറയുന്നതിന് ഇടയിലാണ് ലക്ഷ്മിപ്രിയ ഈ കാര്യം പറഞ്ഞത്. തന്നെ പലരും ലേഡി മോഹൻലാൽ ആയിട്ട് വിശേഷിപ്പിച്ചിട്ടുണ്ട് എന്നാണ് ലക്ഷ്മിപ്രിയ വെളിപ്പെടുത്തിയത്.
നാടകത്തിൽ അലറി വിളിച്ചു ഒക്കെ അഭിനയിക്കേണ്ടി വരും എന്നും, നാടകത്തിൽ ചില ഡയലോഗുകൾ പറയുമ്പോൾ അറിയാതെ തന്നെ കണ്ണുനിറഞ്ഞു പോകുമെന്നും ലക്ഷ്മിപ്രിയ പറയുന്നു. നാടകം കഴിയുമ്പോൾ ഫീഡ്ബാക്ക് എഴുതാനായി കാണികൾക്ക് പേപ്പർ കൊടുക്കും. അപ്പോൾ പലരും എനിക്ക് എഴുതി തന്നിട്ടുള്ളത് എന്നെ ലേഡി മോഹൻലാൽ നാടകം കാണുമ്പോൾ അവർക്ക് തോന്നുന്നത് എന്നാണ്. സിനിമാനടൻ ആയിരുന്നിട്ടും ഒരുപാട് നാടകങ്ങളിൽ അഭിനയിച്ചിട്ടുള്ള ആളാണ് മോഹൻലാൽ, അതുകൊണ്ട് ആവാം പ്രേക്ഷകർ തന്നെ ലേഡി മോഹൻലാൽ ആയി കരുതുന്നത് എന്നും ലക്ഷ്മിപ്രിയ പറയുന്നു.