മലയാള സിനിമയിലെ യുവ നായകന്മാരിൽ പ്രമുഖനാണ് പ്രിത്വിരാജ് സുകുമാരൻ. മലയാളത്തിന് പുറമോ മറ്റ് സംസ്ഥാനങ്ങളിലും ഒരുപാട് പ്രേക്ഷക സ്വീകാര്യത ഉള്ള താരം കൂടിയാണ് പ്രിത്വിരാജ്. മലയാളം കൂടാതെ തമിഴ്, ഹിന്ദി, തെലുങ്ക് എന്നീ ഭാഷകളിലും പ്രിത്വിരാജ് അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധാനം, നിർമ്മാണം, ഗായകൻ എന്നീ മേഖലകളിൽ എല്ലാം പ്രിത്വിരാജ് കൈ വെച്ചിട്ടുണ്ട്. ഇപ്പോൾ പ്രിത്വിരാജിനെ കുറിച്ച് വിവേക് ഒബ്രോയ് പറഞ്ഞ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്.

പ്രിത്വിരാജ് കേരളത്തിന്റെ കമൽഹാസൻ ആണെന്നാണ് വിവേക് ഒബ്രോയ് പറഞ്ഞത്. പ്രിത്വിരാജ് കൈ വെച്ച് നോക്കാത്ത മേഖലകൾ ഇല്ല. അഭിനയിക്കുകയും, ഡാൻസ് കളിക്കുകയും, നിർമ്മിക്കുകയും, പാട്ട് പാടുകയും, സംവിധാനം ചെയ്യുകയും എല്ലാം ഒരുപോലെ ചെയ്യുന്ന ആളാണ് പ്രിത്വിരാജ്. സിനിമയെ ഒരുപാട് സ്നേഹിക്കുന്ന ആളാണ് പ്രിത്വിരാജ് എന്നും സിനിമക്ക് വേണ്ടി ജീവിക്കുന്ന പ്രിത്വിരാജിന്റെ ജീവിതം തന്നെ ഒരുപാട് സ്വാധീനിച്ചിട്ടുണ്ടെന്നും വിവേക് ഒബ്രോയ് പറഞ്ഞു. ഇരുവരും അഭിനയിച്ച് ജൂലൈ ഏഴിന് പുറത്തിറങ്ങാൻ ഇരിക്കുന്ന കടുവ എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കൊച്ചിയിൽ മാധ്യമങ്ങളുമായുള്ള സംവാദത്തിന്റെ ഇടയിലാണ് വിവേക് ഒബ്രോയ് ഇക്കാര്യം പറഞ്ഞത്.

പ്രിത്വിരാജ് സുകുമാരനെ നായകനാക്കി ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഷാജി കൈലാസ്‌ സംവിധാനം ചെയ്യുന്ന ചിത്രമാണ് കടുവ. വിവേക് ഒബ്രോയ് ആണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇരുവരെയും കൂടാതെ സംയുക്ത മേനോൻ, ബൈജു സന്തോഷ്‌, കോട്ടയം രമേശ്‌, അർജുൻ അശോകൻ, സായി കുമാർ, വിജയരാഘവൻ, അജു വർഗീസ്, ഹരിശ്രീ അശോകൻ, രാഹുൽ മാധവ്, കൊച്ചുപ്രേമൻ, പ്രിയങ്ക നായർ തുടങ്ങിയ വൻ താര നിരയും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായാണ് കടുവ എത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

വീണ്ടും മലയാളത്തിൽ നിറസാന്നിധ്യമാകാൻ നടി ഭാവന; ന്റിക്കാക്കൊരു പ്രേമണ്ടാർന്ന്

നവാഗതനായ ആദിൽ മൈമൂനാഥ്‌ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ന്റിക്കക്കൊരു പ്രേമണ്ടാർന്ന് എന്ന മലയാള ചിത്രത്തിലൂടെ…

അജു വർഗീസിന്റെ പ്രവചനം പോലെ ബോക്സോഫീസ് തൂക്കിയടിയുമായി സിബിഐ-5

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മുട്ടിയെ നായകനാക്കി എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു സംവിധാനം ചെയ്ത്…

ഓണത്തിന് ‘ഇമ്പം’ ഏകാൻ ലാലു അലക്സ് എത്തുന്നു

ലാലു അലക്സ് പ്രധാന വേഷങ്ങളിൽ എത്തുന്ന പുതയ ചിത്രമാണ് ‘ഇമ്പം’.മാമ്പ്ര സിനിമാസിന്റെ ബാനറില്‍ ഡോ.മാത്യു മാമ്പ്ര…

തിരിച്ചുവരവ് എന്നൊക്കെ പറഞ്ഞാൽ ഇങ്ങനെ വേണം, ഇജ്ജാതി തിരിച്ചുവരവ്

മലയാള സിനിമയിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാൾ ആണ് ലാലു അലക്സ്‌. നായകനായും, വില്ലൻ ആയും,…