ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടന്മാരിൽ ഒരാളാണ് നടിപ്പിൻ നായകൻ സൂര്യ ശിവകുമാർ. പാണ്ടിരാജ് സംവിധാനം ചെയ്ത് പുറത്തിറങ്ങിയ എതിർക്കും തുനിതവൻ ആണ് നടിപ്പിൻ നായകൻ സൂര്യ നായകനായി അഭിനയിച്ച് പുറത്ത് വന്ന അവസാന ചിത്രം. ചിത്രം തിയേറ്ററുകളിൽ വമ്പൻ വിജയമായി മാറിയിരുന്നു. ജൂൺ മൂന്നിന് തിയേറ്ററുകളിൽ എത്തിയ വിക്രം എന്ന ലോകേഷ് കനകരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ സൂര്യ അഥിതി വേഷത്തിൽ എത്തിയിരുന്നു. ചിത്രത്തിൽ സൂര്യ അവതരിപ്പിച്ച റോളക്സ് എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു.
ഇപ്പോൾ ഇന്ത്യൻ സിനിമക്ക് ആകെ അഭിമാനം നൽകുന്ന ഒരു നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നടിപ്പിൻ നായകൻ സൂര്യ ശിവകുമാർ. 2022 ലെ ഓസ്കർ ഫിലിം അക്കാഡമിയിലേക്ക് ഉള്ള അംഗങ്ങളെ തിരഞ്ഞെടുത്തപ്പോൾ അതിൽ ഇന്ത്യയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ഒരാൾ നടിപ്പിൻ നായകൻ സൂര്യ ആണ്. ഇന്ത്യൻ സിനിമക്ക് ആകെ അഭിമാനം നൽകുന്ന വാർത്ത ആണിത്. നടി നടന്മാരുടെ കാറ്റഗറിയിലേക്കാണ് സൂര്യയെ തിരഞ്ഞെടുത്തിരിക്കുന്നത്. സൂര്യക്കൊപ്പം ബോളിവുഡ് താരം കജോളും ഈ കാറ്റഗറിയിൽ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അക്കാദമിയിൽ അംഗം ആകുവാൻ ക്ഷണം ലഭിക്കുന്ന ആദ്യ തമിഴ് നടൻ കൂടിയാണ് സൂര്യ ശിവകുമാർ. സൂര്യക്ക് ലഭിച്ച നേട്ടത്തിന്റെ ആഘോഷത്തിലാണ് അദ്ദേഹത്തിന്റെ ആരാധകർ. ജയ് ഭീം, സൂററെയ് പൊട്രൂ എന്നീ ചിത്രങ്ങൾ ആണ് നടിപ്പിൻ നായകനെ ഈ നേട്ടത്തിന് അർഹൻ ആക്കിയത്. ഏതാണ്ട് അന്പത്തി നാല് രാജ്യങ്ങളിൽ നിന്ന് ഉള്ളവരെയാണ് ഇത്തവണ അക്കാഡമിയിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്.