മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരു നടനാണ് ടോവിനോ തോമസ്. പ്രതിയുടെ മക്കൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച ടോവിനോ തോമസ് വളരെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് തന്നെ മലയാള സിനിമയിലെ യുവനടന്മാരിൽ മുൻനിരയിലെത്തി. അഭിനയത്തിന് പുറമെ നിർമ്മാണ രംഗത്തും ടോവിനോ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആദ്യ സൂപ്പർ ഹിറ്റ് ചിത്രത്തിലെ നായകനും മാറ്റാരുമല്ല. മിന്നൽ മുരളി എന്ന ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലൂടെ പാൻ ഇന്ത്യൻ താരം ആയി മാറാനും ടോവിനോക്ക് സാധിച്ചു.
ഒരുപാട് മികച്ച ചിത്രങ്ങളിൽ വില്ലനായും സഹനടനായും നായകനായും അഭിനയിച്ചിട്ടുണ്ടെങ്കിലും ടോവിനോടെ ഒരു സിനിമ വരുമ്പോൾ തിയേറ്ററിൽ വലിയ ഒരു ഓളം സൃഷ്ടിക്കാൻ കഴിയുന്നില്ല. മാത്യു തോമസ്, നസ്ലെൻ തുടങ്ങിയ കുട്ടി താരങ്ങളുടെ ചിത്രങ്ങളുടെ ഇൻഷ്യൽ നേടാൻ പോലും ടോവിനോ ചിത്രങ്ങൾ പരാജയപ്പെടുന്ന കാഴ്ചയാണ് കുറച്ചുനാളായി കാണുന്നത്. ടോവിനോ അഭിനയിച്ച അവസാനം പുറത്തിറങ്ങിയ ചിത്രങ്ങളായ ഡിയർ ഫ്രണ്ട്, വാശി എന്നീ ചിത്രങ്ങൾ കണ്ടിരിക്കാവുന്ന ചിത്രങ്ങൾ ആയിരുന്നെങ്കിലും ബോക്സോഫീസിൽ വലിയ ചലനങ്ങൾ സൃഷ്ടിച്ചില്ല. ബോക്സ് ഓഫീസ് ചലനം സൃഷ്ടിക്കുമെന്ന എല്ലാവരും വിചാരിച്ചിരുന്ന മിന്നൽ മുരളി നെറ്റ്ഫ്ളിക്സ് വഴി ഡയറക്ട് ഒ ടി ടി റിലീസ് ആയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
ഇനി ടോവിനോടേതായി ഒരുപിടി മികച്ച ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന തല്ലുമാല ആണ് അതിൽ ഏറ്റവും പ്രതീക്ഷ ഉള്ളത്. കല്യാണി പ്രിയദർശൻ ആണ് ചിത്രത്തിൽ നായികയയെത്തുന്നത്. ചിത്രം ഓഗസ്റ്റ് 12 ന് തിയേറ്ററുകളിൽ എത്തും.