മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രെദ്ധേയനായ ഒരു നടനാണ് പ്രിത്വിരാജ് സുകുമാരൻ. രഞ്ജിത്ത് സംവിധാനം ചെയ്ത നന്ദനം എന്ന ചിത്രത്തിലൂടെ ആണ് പ്രിത്വിരാജ് സുകുമാരൻ മലയാള സിനിമ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും പ്രിത്വിരാജ് തന്റെ സാന്നിധ്യം ഇതിനോടകം തന്നെ അറിയിച്ചിട്ടുണ്ട്. അഭിനയത്തിന് പുറമെ സംവിധായകൻ, ഗായകൻ, നിർമ്മാതാവ്, ഡിസ്ട്രിബ്യുട്ടർ എന്നീ മേഖലകളിലും കഴിവ് തെളിയിച്ച വ്യക്തി ആണ് പ്രിത്വിരാജ് സുകുമാരൻ. മലയാളത്തിന്റെ കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ലൂസിഫറാണ് പ്രിത്വിരാജ് സംവിധാനം ചെയ്ത ആദ്യ ചിത്രം.
ഇപ്പോൾ തന്റെ പുതിയ ചിത്രമായ കടുവയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ പര്യടനം നടത്തി കൊണ്ടിരിക്കുകയാണ് പ്രിത്വിരാജ്. കടുവയുടെ തമിഴ് പതിപ്പിന്റെ പ്രൊമോഷൻ ഭാഗമായി ചെന്നൈയിൽ തമിഴ് മീഡിയകൾക്ക് നൽകിയ അഭിമുഖത്തിൽ പ്രിത്വിരാജ് ദളപതി വിജയിയെ പറ്റി പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രെദ്ധ നേടി കൊണ്ടിരിക്കുന്നത്. വിജയ് സിനിമകൾ കേരളത്തിൽ റിലീസ് ചെയ്യുന്നത് ഇവിടുത്തെ സൂപ്പർസ്റ്റാർ ചിത്രങ്ങൾ റിലീസ് ചെയ്യുന്നത് പോലെ ആണെന്നും വമ്പൻ വരവേൽപ്പ് ആണ് വിജയ് ചിത്രങ്ങൾക്ക് കേരളത്തിൽ നിന്ന് ലഭിക്കുന്നത് എന്നും പ്രിത്വിരാജ് പറഞ്ഞു.
ജിനു വി എബ്രഹാമിന്റെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന കടുവ ജൂലൈ 7 ന് തിയേറ്ററുകളിൽ എത്തും. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. പ്രിത്വിരാജ് പ്രൊഡക്ഷൻസിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറിൽ സുപ്രിയ മേനോനും ലിസ്റ്റിൻ സ്റ്റീഫനും ചേർന്നാണ് കടുവ നിർമ്മിച്ചിരിക്കുന്നത്.