മലയാള സിനിമയിലെ യുവ സംവിധായകന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരു സംവിധായകനാണ് ഒമർ ലുലു. ഹാപ്പി വെഡിങ് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടാണ് ഒമർ ലുലു മലയാള സിനിമാരംഗത്ത് അരങ്ങേറ്റം കുറിച്ചത്. അതിന് ശേഷം ചങ്ക്സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾ ഒമർ ലുലു സംവിധാനം ചെയ്തു. ആക്ഷൻ സൂപ്പർസ്റ്റാർ ബാബു ആന്റണിയെ നായകനാക്കി ഒരുക്കുന്ന പവർസ്റ്റാർ എന്ന ചിത്രമാണ് ഇനി ഒമർ ലുലു സംവിധാനം ചെയ്ത് പുറത്ത് വരാൻ ഉള്ളത്.

ഇപ്പോൾ റിവ്യൂ എഴുതുകാരും പച്ചപ്പ് സിനിമ പ്രേമികളും ചേർന്ന് മലയാള സിനിമയെ നശിപ്പിച്ചു എന്ന് പറഞ്ഞു രംഗത്ത് വന്നിരിക്കുകയാണ് ഒമർ ലുലു. ഫേസ്ബുക്ക് പോസ്റ്റ്‌ വഴി ആണ് ഒമർ ലുലു ഈ ആരോപണം ഉന്നയിച്ചത്. പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ, “ഈ റിവ്യൂ എഴുത്തുകാരും കുറച്ച് റിയലിസ്റ്റക്ക് എല്ലാസ്റ്റിക്ക് പച്ചപ്പ് പ്രകൃതി പടങ്ങൾ കാരണം മലയാള സിനിമ നശിച്ചു.അന്യഭാഷയിലെ ആൺപ്പിള്ളേർ ഇവിടെ വന്ന് കാശ് അടിച്ചു പോകുന്നു,ഡാൻസ് കോമഡി ഫൈറ്റ് റൊമാൻസ് മര്യാദക്ക് ചെയ്യുന്ന ഒരു യൂത്തൻ പോലും ഇല്ലാ പണ്ടത്തെ 90’sലെ ലാലേട്ടനെ പോലെ. നിർമ്മാതാകൾ ഇനിയെങ്കിലും മാറി ചിന്തിച്ച് 2 കോടിയിൽ താഴെ ബഡ്ജറ്റ് വരുന്ന ചിത്രങ്ങൾ ചെയ്യുക.അതും ഫെറ്റ് ഡാൻസ് കോമഡി റൊമാൻസ് ഒക്കെയുള്ള ചിത്രങ്ങൾ അങ്ങനത്തെ പിള്ളരേ കണ്ടെത്തുക,പുതിയ പിള്ളേരുടെ ചിത്രങ്ങളിൽ പണം മുടക്കുക മലയാള സിനിമ വളരട്ടെ.

പുതിയ തലമുറ വരട്ടെ മലയാള സിനിമയിൽ ഈ സൂപ്പർ താരങ്ങളുടെ പിന്നാലെ ബിസിനസ്സ് മാത്രം കണ്ട് ഡെയ്റ്റിനായി ഓടി വല്ല്യ നഷ്ടങ്ങൾ ഉണ്ടാക്കുന്ന നേരം രണ്ട് കോടിയിൽ താഴെയുള്ള ചെറിയ സിനിമയിൽ മുതൽ മുടക്കുക നിർമ്മാതാക്കൾ,അങ്ങനെ കുറെ ചിത്രങ്ങൾ വന്നാൽ സിനിമയിൽ നിന്ന് അല്ലാത്ത കുറെ കുട്ടികൾക്കും സിനിമാ താരങ്ങളുടെ മക്കളും ഒക്കെ അവസരം
കിട്ടും. ഒരു അഡാറ് ലവ് ഉണ്ടാക്കിയ വലിയ ഓളം കാരണം തണ്ണീർമത്തൻ ദിനങ്ങൾ വന്നു ആ ചിത്രം വിജയിച്ചത്തോടെ ഒരു കൂട്ടം പുതിയ പിള്ളേർ സിനിമയിൽ സെറ്റായി ഇനിയും ഒരുപാട്‌ പുതിയ കുട്ടികൾ വരട്ടെ മലയാള സിനിമ വളരട്ടെ സിനിമാ മേഖലയിൽ നിന്ന് അല്ലാത്ത കഴിവ് ഉള്ള കുട്ടികൾക്ക് അവസരം കിട്ടട്ടെ”.

Leave a Reply

Your email address will not be published. Required fields are marked *

You May Also Like

മലയാള സിനിമയിലെ തന്റെ പ്രതാപം വീണ്ടെടുക്കാൻ ടോവിനോ തോമസ്

മലയാള സിനിമയിലെ യുവ നടന്മാരിൽ ഏറെ ശ്രദ്ധേയനായ ഒരു നടനാണ് ടോവിനോ തോമസ്. പ്രതിയുടെ മക്കൾ…

35 വർഷങ്ങള്ക്കു ശേഷം വീണ്ടും സത്യരാജും കമൽ ഹാസ്സനും; സത്യരാജ് ഇന്ത്യൻ 2 വിന്റെ ഭാഗമായേക്കുമെന്നു സൂചനകൾ

കമൽഹാസൻ തന്റെ വരാനിരിക്കുന്ന ചിത്രമായ ഇന്ത്യൻ 2-ന്റെ മേക്കിങ് ജോലികൾക്ക്കായി ഇപ്പോൾ യുഎസിലാണ്. ഏറെ പ്രതീക്ഷയോടെ…

മമ്മുക്കയോട് അക്കാര്യം പറയുന്നതിനുള്ള ധൈര്യം ലഭിച്ചില്ല, ഭീഷമപർവ്വം തിരക്കഥാകൃത്ത് പറയുന്നു

സമീപ നാളുകളിൽ മലയാള സിനിമ കണ്ട ഏറ്റവും വലിയ ഹിറ്റ് സിനിമകളിൽ ഒന്നാണ് ഭീഷമപർവ്വം. അമൽ…

ആരാധകരെ ആവേശത്തിലാഴ്ത്തി ഡോക്ടർ മച്ചാന്റെ എയർപോർട്ട് എൻട്രി

ലോകമെമ്പാടും ആരാധകരുള്ള റിയാലിറ്റി ഷോയാണ് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ഷോപ്പ് ബിഗ് ബോസ്…